
Malayalam
താത്തയുടെ 85-ാം ജന്മദിനം ആഘോഷമാക്കി സായി പല്ലവിയും അനുജത്തിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
താത്തയുടെ 85-ാം ജന്മദിനം ആഘോഷമാക്കി സായി പല്ലവിയും അനുജത്തിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത്, നിവിന്‍ പോളി നായകനായി എത്തിയ പ്രേമം’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ സിനിമാ പ്രേമികള്‍ ഏറ്റെടുത്ത നടിയാണ് സായി പല്ലവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ താത്തയുടെ 85-ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് സായി പല്ലവിയും സഹോദരി പൂജയും. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സായി പല്ലവി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സഹോദരി പൂജയുമുണ്ട്. സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് ചിത്രങ്ങളില്‍ സായി ഉള്ളത്.
‘വേരുകള്‍, താത്തയ്ക്ക് 85 വയസ്സ്’ എന്ന് കുറിച്ചുകൊണ്ടാണ് മുത്തച്ഛന്റെ ജന്മദിനാഘോഷ ചിത്രങ്ങള്‍ സായി പങ്കിട്ടിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമടക്കമുള്ളവര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുമുണ്ട്. താത്തയുടെ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന സായിയുടെ ചിത്രം ഏറെ മനോഹരമാണെന്ന് ആരാധകര്‍.
പ്രേമത്തിന് പിന്നാലെ കലി, ഫിഡാ, ദിയ, മാരി 2, അതിരന്, എന്‍ജികെ, പാവൈ കഥകള്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനസ്സില്‍ സായി സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു. അതേസമയം, ലൗ സ്റ്റോറി, വിരാട പര്‍വ്വം, ശ്യാം സിങ്ക റോയ് തുടങ്ങി നിരവധി നിരവധി സിനിമകളാണ് സായിയുടേതായി ഇറങ്ങാനിരിക്കുന്നത്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...