Connect with us

നമ്മുടെ സാംസ്‌കാരിക നായകന്‍ന്മാരാരും ഇതിനിയും കണ്ട മട്ടില്ല, മതമൗലികവാദികളെ ഭയന്ന് വായില്‍ ഒരു പഴവും തിരുകി മാളത്തില്‍ ഒളിച്ചുകളഞ്ഞോ!?; നാസര്‍ മുഹമ്മദിന്റെ മരണത്തില്‍ പ്രതികരണവുമായി ആലപ്പി അഷറഫ്

Malayalam

നമ്മുടെ സാംസ്‌കാരിക നായകന്‍ന്മാരാരും ഇതിനിയും കണ്ട മട്ടില്ല, മതമൗലികവാദികളെ ഭയന്ന് വായില്‍ ഒരു പഴവും തിരുകി മാളത്തില്‍ ഒളിച്ചുകളഞ്ഞോ!?; നാസര്‍ മുഹമ്മദിന്റെ മരണത്തില്‍ പ്രതികരണവുമായി ആലപ്പി അഷറഫ്

നമ്മുടെ സാംസ്‌കാരിക നായകന്‍ന്മാരാരും ഇതിനിയും കണ്ട മട്ടില്ല, മതമൗലികവാദികളെ ഭയന്ന് വായില്‍ ഒരു പഴവും തിരുകി മാളത്തില്‍ ഒളിച്ചുകളഞ്ഞോ!?; നാസര്‍ മുഹമ്മദിന്റെ മരണത്തില്‍ പ്രതികരണവുമായി ആലപ്പി അഷറഫ്

അഫ്ഗാനിസ്ഥാനില്‍ നടനും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന നാസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്തത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത് കൊണ്ടിരിക്കുന്ന താലിബാന്‍ സംഘം ദിവസങ്ങള്‍ക്ക് മുമ്പാണ് നാസറിന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തെ കാറിനുള്ളില്‍ വെച്ച് മര്‍ദ്ദിക്കുന്ന വീഡിയോയും സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. 

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. ‘അഭിനയത്തിലൂടെ ചിരിപ്പിച്ചതിന് വധശിക്ഷ. പ്രമുഖ അഫ്ഗാനിസ്ഥാന്‍ ഹാസ്യനടന്‍ നാസര്‍ മുഹമ്മദ് ജിയുടെ അതിക്രൂരമായ കൊലപാതകത്തില്‍ ലോകം മുഴുവന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍, ഈ അരുംകൊലയില്‍ പ്രതിഷേധിക്കുമെന്ന് നാം കരുതിയിരുന്ന നമ്മുടെ സാംസ്‌കാരിക നായകന്‍ന്മാരാരും ഇതിനിയും കണ്ട മട്ടില്ല. എന്താണ് ഇവര്‍ക്ക് ഇനിയും മിണ്ടാട്ടമില്ലാത്തത്….? ശരിയാണ് മതമൗലികവാദികളെ ഭയന്ന് വായില്‍ ഒരു പഴവും തിരുകി മാളത്തില്‍ ഒളിച്ചുകളഞ്ഞതാകാം ഇക്കൂട്ടര്‍’ എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാറും എത്തിയിരുന്നു. ‘കെട്ട കാലങ്ങളിലെല്ലാം നമുക്ക് താങ്ങായി നിന്നവരാണ് ആര്‍ടിസ്റ്റുകള്‍. ചിത്രം വരയ്ക്കുന്നവര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സിനിമാ-നാടക പ്രവര്‍ത്തകര്‍, കവികള്‍, കൊമേഡിയന്മാര്‍. ഭരണാധികാരികളും അവര്‍ നയിച്ച ജനതകളുമെല്ലാം വഴിതെറ്റി നടക്കുമ്പോഴും തെളിച്ചം നല്‍കി നേരെ നടത്തിയവര്‍. അതുകൊണ്ടു തന്നെ മൗലികവാദികളും ഫാസിസ്റ്റുകളും ഏകാധിപതികളുമെല്ലാം എന്നും ഭയന്നതും അവരെയാണ്. 

‘നൂറു ബയണറ്റുകളെക്കാള്‍ ശക്തിയുള്ള’ അവരുടെ വാക്കുകളെയാണ്. നാസര്‍ എന്ന വാക്കിന്റെ അര്‍ത്ഥം താങ്ങ്, ആശ്വാസം എന്നെല്ലാമാണ്. അരക്ഷിതരായ അഫ്ഗാന്‍ ജനതയ്ക്ക് ആ താങ്ങായിരുന്നു നിങ്ങള്‍. അല്പമെങ്കിലും മനസ്സാക്ഷി ബാക്കിയുള്ള ഒരു മനുഷ്യനും കണ്ടുനില്‍ക്കാനാവാത്തത്ര ഭീകരമായ ദൃശ്യമായിരുന്നു അത്. 

പ്രിയ നാസര്‍ മുഹമ്മദ്, ഖഷ സ്വാന്‍… ഒരു കലാകാരനാവുക എന്നത്, തമാശ പറയുക എന്നത് മാത്രമായിരുന്നു നിങ്ങള്‍ ചെയ്ത കുറ്റം. നിങ്ങളുടെ രക്തസാക്ഷിത്വം പാഴാവുകയില്ല എന്നു മാത്രമാണ് ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് പറയാനാവുക, ആദരാഞ്ജലികള്‍.’ എന്നാണ് ശ്രീകുമാര്‍ പറഞ്ഞത്. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top