
Malayalam
ബിഗ് ബോസിന് ശേഷം ജീവിതത്തിൽ സംഭവിച്ച വലിയ സന്തോഷം, വേദിയിൽ ആ രഹസ്യം പൊട്ടിച്ചു! അമ്പട കേമാ! കൊച്ചു കള്ളൻ
ബിഗ് ബോസിന് ശേഷം ജീവിതത്തിൽ സംഭവിച്ച വലിയ സന്തോഷം, വേദിയിൽ ആ രഹസ്യം പൊട്ടിച്ചു! അമ്പട കേമാ! കൊച്ചു കള്ളൻ

നീണ്ട എഴുപത്തിരണ്ട് ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസ്സ് മലയാളം സീസൺ 3 യുടെ ഗ്രാൻ്റ് ഫിനാലെ പ്രേക്ഷകരിലെത്തി. അവസാന എട്ട് മത്സരാർത്ഥികളുമായി തുടങ്ങിയ ഫിനാലെ മുൻപ് പുറത്ത് വന്ന റിപ്പോർട്ടുകൾ അടിവരയിട്ട് അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു.
കപ്പുയർത്തിയത് മണിക്കുട്ടൻ തന്നെയാണ്. എഴുപത്തിയഞ്ച് ലക്ഷത്തിൻ്റെ ഫ്ലാറ്റ് സ്വന്തമാക്കിയത് മണിക്കുട്ടനാണ്. വിജയി ആവശ്യപ്പെടുന്ന സ്ഥലത്ത് തന്നെ ഫ്ലാറ്റ് നൽകുമെന്ന് സ്പോൺസറും വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ഫ്ലാറ്റിന് സുരക്ഷാ ക്യാമറകൾ ഘടിപ്പിച്ച് നൽകുമെന്ന് മറ്റൊരു സ്പോൺസറും അറിയിച്ചിട്ടുണ്ട്
മാസ് എന്‍ട്രിയോടെ മോഹന്‍ലാലാണ് വേദിയിലേക്ക് ആദ്യം എത്തിയത്. ലാലേട്ടന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച് ഡാന്‍സര്‍മാരാണ് സൂപ്പര്‍ താരത്തെ വേദിയിലേക്ക് ആനയിച്ചത്. മോഹന്‍ലാലിന് പിന്നാലെ പുറത്തായ മല്‍സരാര്‍ത്ഥികളും ഫൈനല്‍ മല്‍സരാര്‍ത്ഥികളും എത്തി. ലവ് ആക്ഷന്‍ ഡ്രാമയിലെ ‘ഒരു സ്വപ്നം പോലെ’ പാട്ടിനൊപ്പം ചുവടുവെച്ചാണ് ഫൈനല്‍ മല്‍സരാര്‍ത്ഥികള്‍ ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. എല്ലാവരെയും സ്വാഗതം ചെയ്ത ലാലേട്ടന്, പുറത്തിറങ്ങിയ ശേഷമുളള പ്രതികരണങ്ങള്‍ മല്‍സരാര്‍ത്ഥികളോട് ചോദിച്ചറിഞ്ഞു.
ഇതില്‍ നോബിയാണ് ആദ്യം സംസാരിച്ചത്. ബിഗ് ബോസിന് ശേഷം ഭാര്യയെ സഹായിക്കാന്‍ തുടങ്ങിയോ എന്നാണ് ലാലേട്ടന് നോബിയോട് ചോദിച്ചത്. ഇതിന് മറുപടിയായി ഭാര്യയെ സഹായിക്കാനാണല്ലോ ഇവിടെ വന്നത് എന്ന് ചിരിയോടെ നോബി പറഞ്ഞു. ധ്യാനപ്പന് സുഖമായിട്ടിരിക്കുന്നു, വരയും ഓണ്‍ലൈന്‍ പഠിത്തവും ആണ്. ടാബ് നിലത്തിട്ട് പൊട്ടിച്ചു. ബിഗ് ബോസിലൂടെ ഇഷ്ടം പോലെ ട്രോള്‍ കിട്ടിയെന്നും അതില്‍ ഇഷ്ടപ്പെട്ടത് വാഴ എന്ന ട്രോളാണെന്നും നോബി പറഞ്ഞു. ചിലരുടെ ഇടത്ത് സ്വന്തം തന്ത പറയാറുണ്ട്; ഈ സമയത്ത് ഒരു വാഴ വെച്ചാല്‍ നന്നായിരുന്നു എന്ന്. അപ്പോ എനിക്ക് ഈ പേര് കിട്ടിയപ്പോ സന്തോഷമായി.
നോബിക്ക് പിന്നാലെ കിടിലം ഫിറോസിനോട് ആണ് ലാലേട്ടന് വിശേഷങ്ങള്‍ ചോദിച്ചത്. കുഞ്ഞുങ്ങളും എല്ലാവരും സുഖമായിട്ടിരിക്കുന്നു എന്ന് കിടിലം അറിയിച്ചു. പ്രവചനങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെയുളളവ ചീറ്റിപോയത് കൊണ്ട് തല്‍ക്കാലത്തേക്ക് പ്രവചനങ്ങളെല്ലാം മാറ്റിവെച്ചേക്കുവാണ് എന്ന് കിടിലം പറഞ്ഞു. എന്നാലും എനിക്ക് ഇപ്പോഴും കണക്കു കൂട്ടലുകളെല്ലാം ഏകദേശം കറക്ടായിട്ടാണ് തോന്നുന്നത്, കിടിലം അറിയിച്ചു.
എന്‍ഗേജ്മെന്റ് കഴിഞ്ഞ അനുപിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. എല്ലാ കാര്യങ്ങളും അറിഞ്ഞെന്നും ചിത്രങ്ങളെല്ലാം കണ്ടു, ഓള്‍ദ ബെസ്റ്റ് എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഫാമിലിയിലുളള എല്ലാവരും സുഖമായിട്ടിരിക്കുന്നോ എന്നായിരുന്നു ഡിംപലിനോടുളള ചോദ്യം. എല്ലാവര്ക്കും സുഖമാണെന്ന് പറഞ്ഞ ഡിംപിൽ ലാലേട്ടനോടും തിരിച്ച് സുഖ വിവരം തിരക്കി. ബിഗ് ബോസിന് ശേഷം സംഭവിച്ച എറ്റവും വലിയ വിശേഷം ഒരു പടത്തില്‍ പാട്ട് പാടാന്‍ വിളിച്ചു എന്നതാണ് എന്ന് ഋതു മന്ത്ര പറഞ്ഞു. ബ്ലാസ്റ്റേഴ്സ് എന്ന പടത്തിലാണ് പാട്ട് പാടിയത്. ഇനി ലാലേട്ടന്റെ ഒരു പടത്തിലും പാട്ട് കിട്ടട്ടെ എന്നും ഞാന്‍ ആഗ്രഹിക്കുന്നതായി ഋതു പറഞ്ഞു.
ബിഗ് ബോസ് കൊണ്ട് ഒരുപാട് നല്ല കാര്യങ്ങളെ ഉണ്ടാവൂ എന്നാണ് ഇതിന് ലാലേട്ടന്റെ മറുപടി. നല്ലതിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് സായി പറഞ്ഞത്.
പുറത്തിറങ്ങിയ ശേഷം എല്ലാം കണ്ട് ഒരു വിധം ഞെട്ടി എന്ന് മണിക്കുട്ടന് പറഞ്ഞു. പുറത്തിറങ്ങിയ ശേഷം എല്ലാം കണ്ട് ഞെട്ടി. വീണ്ടും ജിമ്മില്‍ പോവാന്‍ തുടങ്ങി. എല്ലാവരും സുഖമായിട്ടിരിക്കുന്നു. മണിക്കുട്ടന് എന്ന പേര് സിനിമയില്‍ വന്നപ്പോള്‍ മാറ്റണമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അന്ന് സാറ് പറഞ്ഞു മാറ്റരുത്, നല്ല പേരാണ് എന്ന്. ബിഗ് ബോസിന് ശേഷം എല്ലാവരും പറയുന്നത് ആ പേര് മാറ്റരുത്. എന്നാണ്. മണിക്കുട്ടന് എന്ന പേരില്‍ തന്നെ അറിയപ്പെടണം. അവര്‍ ഒരു ചെല്ലപ്പേര് ഇട്ടുതന്നു ഏംകെ എന്ന്. അതാണ് ബിഗ് ബോസിന് ശേഷമുളള എറ്റവും വലിയ സന്തോഷം, മണിക്കുട്ടന് അറിയിച്ചു.
ബിഗ് ബോസിന് ശേഷം തനിക്കും ഒരുപാട് ഗുണങ്ങളുണ്ടായി എന്ന് റംസാനും പറഞ്ഞു. ഈ ഒരു പ്രായത്തില്‍ ഇവിടെ വന്ന് പല പുതിയ കാര്യങ്ങളും പഠിച്ചു. തീരുമാനങ്ങളെടുക്കാനും, എങ്ങനെ പ്രതികരിക്കണം എന്നൊക്കെ സ്വയം മനസിലായി തുടങ്ങി. സിനിമ അവസരങ്ങളും വരുന്നുണ്ട്. സംവിധായകര്‍ വിളിക്കുന്നുണ്ട്, റംസാന് പറഞ്ഞു.
92,001,384 വോട്ടുകള്‍ മണിക്കുട്ടൻ നേടിയപ്പോള്‍ സായ് വിഷ്ണു നേടിയത് 60,104,926 വോട്ടുകളാണ്. മണിക്കുട്ടൻ വിജയിച്ചത് 31,896,458 വോട്ടുകളുടെ വ്യത്യാസത്തിലാണ്. സെക്കൻഡ് റണ്ണറപ്പായ ഡിംപൽ ഭാലിന് 23,728,828 വോട്ടുകളാണ് ലഭിച്ചത്. ഈ സീസണിലെ ഏറ്റവും മികച്ച എന്റര്‍ടെയ്നറിനുള്ള പുരസ്കാരവും മണിക്കുട്ടനാണ് നേടിയത്. ഈ സീസണിലെ മികച്ച ഡ്രീമറായി ഏവരേയും സ്വപ്നം കാണാൻ പ്രചോദിപ്പിച്ചതിനുള്ള പുരസ്കാരം സായ് വിഷ്ണു നേടുകയുമുണ്ടായി.
മണിക്കുട്ടന്റെയും സായ് വിഷ്ണുവിന്റെയും കുടുംബാംഗങ്ങളോട് മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയില്‍ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്തു. ഗ്രാൻഡ് ഫിനാലെയില്‍ ഫൈനൽ ഫൈവ് റൗണ്ടിൽ മത്സരിച്ചത് മണിക്കുട്ടൻ,സായ് വിഷ്ണു , ഡിംപൽ ഭാൽ, റംസാൻ, അനൂപ് കൃഷ്ണൻ എന്നിവരായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് 95-ാം ദിനം നിര്‍ത്തിവെച്ചെങ്കിലും വോട്ടിംഗിലൂടെ അന്തിമവിജയിയെ നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...