Malayalam
മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി നന്നായി മെലിഞ്ഞു; പക്ഷെ പിന്നീട് മലയാളത്തിൽ നിന്നും വന്ന പല ഓഫറുകളും സ്വീകരിക്കാൻ പറ്റിയില്ല ; വന്ന ഓഫറുകളിൽ പലതും സ്റ്റീരിയോ ടൈപ്പ് ആയിരുന്നു; സിനിമയിൽ നിന്നും വിട്ടുനിന്ന ആ വിചിത്രമായ സംഭവം !
മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി നന്നായി മെലിഞ്ഞു; പക്ഷെ പിന്നീട് മലയാളത്തിൽ നിന്നും വന്ന പല ഓഫറുകളും സ്വീകരിക്കാൻ പറ്റിയില്ല ; വന്ന ഓഫറുകളിൽ പലതും സ്റ്റീരിയോ ടൈപ്പ് ആയിരുന്നു; സിനിമയിൽ നിന്നും വിട്ടുനിന്ന ആ വിചിത്രമായ സംഭവം !
പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലൂടെ വെള്ളിത്തിരിയിൽ എത്തിയ യുവ നായികയാണ് ഹന്നാ റെജി കോശി. ആൻസി എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നു. ഡാർവിന്റെ പരിണാമത്തിന് ശേഷം രക്ഷാധികാരി ബൈജു ഒപ്പിലാണ് വേഷമിട്ടത് .
ബിജു മേനോന്റെ നായികയായിട്ടായിരുന്നു സിനിമയിൽ ഹന്ന എത്തിയത്. താരത്തിന്റേതായി ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബിജു മേനോനോടൊപ്പമുള്ള ആ കഥാപാത്രവും . പോക്കിരി സൈമൻ, എന്റെ മെഴുതിരി അത്താഴങ്ങൾ എന്നിവയാണ് നടിയുടേതായി പുറത്ത് വന്ന മറ്റു ചിത്രങ്ങൾ. ഇനി പുറത്ത് വരാനുളള ചിത്രം തീർപ്പ് എന്നതാണ് .
അഭിനേത്രി എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് ഹന്ന. മോഡിലിംഗ് രംഗത്തും സജീവമാണ് താരം. 2006 മുതൽ സിനിമയിൽ സജീവമാണെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഇപ്പോഴിത സിനിമയിലെ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹന്നാ. ഒരു പ്രമുഖ ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ഇങ്ങനെ…
വളരെ യാദൃശ്ചികമായി സിനിമയിൽ വന്ന ആളാണ് ഞാൻ. 2018 ൽ അനൂപ് മേനോൻ ചിത്രമായ എന്റെ മെഴുകുതിരി അത്താഴങ്ങളിൽ അഭിനയിച്ചു. അത് കഴിഞ്ഞ് രണ്ട് വർഷം ബ്രേക്കെടുത്തു. പിന്നീട് പിജിയ്ക്ക് ജോയിൻ ചെയ്യാൻ പ്ലാനിട്ടതായിരുന്നു ബ്രേക്ക് എടുത്തതിന്റെ ഒരു കാരണം. മറ്റൊന്ന് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് ആയിരുന്നു. ഒരു വർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് ആ മത്സരത്തിന് പോയത്. കൂടാതെ മുംബൈയിൽ മോഡലിങ്ങ് ജോലികളുമായി സജീവമായിരുന്നു.
മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി നന്നായി മെലിഞ്ഞു. തന്റെ അത്തരത്തിലൊരു ശരീര പ്രകൃതി മലയാള സിനിമയുടെ കഥാപാത്രത്തിന് ചേരുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. അങ്ങനെ എന്നെ തേടി വന്ന പല ഓഫറുകളും സ്വീകരിക്കാൻ പറ്റിയില്ല. വന്ന ഓഫറുകളിൽ പലതും സ്റ്റീരിയോ ടൈപ്പ് ആയിരുന്നു.
എന്റെ മെഴുതിരി അത്താഴങ്ങൾ റിലീസ് ചെയ്യുന്നതിന് മുൻപായിരുന്നു അത്. തീർപ്പിലെ കഥാപാത്രം അൽപം വ്യത്യസ്തമാണ്. എനിക്ക് തന്നെ എന്നെ പരീക്ഷിക്കാൻ പറ്റിയ കഥാപാത്രമായിട്ടാണ് തോന്നിയത്. ഒരുപാട് സിനിമകൾ ചെയ്യാനല്ല. വ്യത്യസ്തമായ സിനിമകൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും അതുകൊണ്ടാണ് ഇടവേള ഉണ്ടാകുന്നതെന്നും ഹന്ന പറയുന്നു.
നായികയോ ക്യാരക്ടർ വേഷമോ അഭിനയിക്കാം. എന്നാൽ സിനിമ കണ്ട് കഴിയുമ്പോൾ ആ കഥാപാത്രത്തെ ഒഴിച്ചു കൂടാനാവാത്തതാണെന്ന് തോന്നണം.എന്നെ തേടി വന്ന ഓഫറുകളിൽ പലതും ഒരു സ്ത്രീസാന്നിധ്യത്തിന് വേണ്ടി മാത്രമുള്ള കഥാപാത്രങ്ങളായിരുന്നു.ആ കഥാപാത്രമില്ലെങ്കിലും സിനിമയെ ബാധിക്കില്ല.അങ്ങനെയുള്ള കഥാപാത്രങ്ങൾ എനിക്ക് വേണ്ട.നായിക വേഷങ്ങൾ തന്നെയാണ് ആഗ്രഹിക്കുന്നതെന്നു ഹന്ന റെജി കോശി അഭിമുഖത്തിൽ പറയുന്നു.
പുതിയ ചിത്രമായ തീർപ്പിൽ പൃഥ്വിരാജുമായി കോമ്പിനേഷൻ സീനുകളിണ്ട്. എനിക്കിഷ്ടപ്പെട്ട അഭിനേതാക്കൾക്കൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ പറ്റണേയെന്ന് ഞാനാഗ്രഹിച്ചിരുന്നു. തീവ്രമായി ആഗ്രഹിച്ചാൽ നമ്മൾ ആഗ്രഹിക്കുന്നതെല്ലാം യാഥാർത്ഥ്യമാകും എന്നല്ലേ പറയാറ്. ഡാർവിന്റെ പരിണാമത്തിലഭിനയിക്കുമ്പോഴേ പൃഥ്വിരാജുമായി ഇനിയും അഭിനയിക്കാൻ ഞാനാഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു.കമ്മാര സംഭവം ചെയ്ത രതീഷ് അമ്പാട്ട് സാറാണ് തീർപ്പിന്റെ സംവിധായകൻ.
മുരളി ഗോപി സാറിന്റേതാണ് തിരക്കഥ. വിജയ് ബാബു സാറിന്റെ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിക്കുന്നത് . ഇഷാ തൽവാർ, സൈജു കുറുപ്പ് അങ്ങനെ വലിയ ഒരുടീമുണ്ട്. നല്ല ഫ്രണ്ട്ലിയായിരുന്നു എല്ലാവരും. അങ്ങനെയൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ഇനി രണ്ട് ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. തീർപ്പിന് ശേഷം സിനിമയിൽ നിന്ന് ചില ഓഫറുകൾ സംസാരിച്ച് വച്ചിട്ടുണ്ട്. ഫൈനലൈസ് ചെയ്തിട്ടില്ലെന്നും ഹന്നാ അഭിമുഖത്തിൽ പറയുന്നു.
about hanna