
News
സൗഹൃദ ദിനത്തില്‍ നാല് ഭാഷകളിലെ ‘ദോസ്തി’ ഗാനവുമായി ആര്‍ആര്‍ആര്‍ ടീം; ഏറ്റെടുത്ത് ആരാധകര്‍
സൗഹൃദ ദിനത്തില്‍ നാല് ഭാഷകളിലെ ‘ദോസ്തി’ ഗാനവുമായി ആര്‍ആര്‍ആര്‍ ടീം; ഏറ്റെടുത്ത് ആരാധകര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സൗഹൃദ ദിനത്തില്‍ സിനിമയിലെ ‘ദോസ്തി’ ഗാനം എത്തിയിരിക്കുകയാണ്. നാല് ഭാഷകളിലായിട്ടാണ് ഗാനം പുറത്തിറങ്ങിയത്. എം എം കീരവാണിയാണ് ഗാനത്തിന് സംഗീത നല്‍കിയിരിക്കുന്നത്.
ഹിന്ദിയില്‍ ഗാനം ആലപിച്ചിരിക്കുന്നത് അമിത് ത്രിവേദിയാണ്, മലയാളത്തില്‍ വിജയ് യേശുദാസും, തമിഴില്‍ അനിരുദ്ധും, തെലങ്കുല്‍ ഹേമചന്ദ്രയുമാണ്. വിവിധ ഭാഷകളിലെ ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍ആര്‍ആര്‍ എന്നതിന്റെ പൂര്‍ണ രൂപം.
കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് ‘ആര്‍ആര്‍ആര്‍’.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...