കലാതിലക മോഹികള്‍ ശ്രദ്ധിക്കുക അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ; പരിഹാസവുമായി ജോയ് മാത്യു
Published on

നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തില്‍ ശിവ താണ്ഡവം ഉണ്ടാകും എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നത്
ശിവന്‍കുട്ടിയുടെ രാജിയ്ക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
”കലാതിലക മോഹികള്‍ ശ്രദ്ധിക്കുക അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ” എന്നാണ് ശിവന്‍കുട്ടിയുടെ ചിത്രം പങ്കുവച്ച് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.
അതേസമയം, നിയമസസഭാ അതിക്രമക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടിക്ക് എതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ നിയമസഭയില്‍ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇന്നും സഭയില്‍ പ്രശ്നം ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.
സഭയ്ക്ക് പുറത്തും പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകും. ഇന്നലെ ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് സമരം നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിലും സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...