
Malayalam
എനിക്കും അല്ലിക്കും സുപ്രിയയ്ക്കും ഒരു സുഹൃത്തിനേക്കാൾ വലുതാണ് നിങ്ങളെന്ന് പൃഥ്വിരാജ്; ദുല്‍ഖറിന് ആശംസയുമായി താരം
എനിക്കും അല്ലിക്കും സുപ്രിയയ്ക്കും ഒരു സുഹൃത്തിനേക്കാൾ വലുതാണ് നിങ്ങളെന്ന് പൃഥ്വിരാജ്; ദുല്‍ഖറിന് ആശംസയുമായി താരം

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ദുല്‍ഖറിന്റെ ജന്മദിനമാണ് ഇന്ന്. നടനും ഗായകനും നിർമ്മാതാവുമൊക്കെയായി തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് അദ്ദേഹം.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
”ജന്മദിനാശംസകൾ സഹോദരാ! എനിക്കും അല്ലിക്കും സുപ്രിയയ്ക്കും ഒരു സുഹൃത്തിനേക്കാൾ വലുതാണ് നിങ്ങള്‍. ഏറ്റവും മികച്ച സുഹൃത്തും ഏറ്റവും വളരെ നല്ല ആളും ഒന്നായതുപോലെ. നിങ്ങൾ നേടിയ ഓരോ വിജയത്തിനും നിങ്ങൾ ഏറെ അർഹനാണ്! നിങ്ങളുടെ ക്രാഫ്റ്റിനേയും സിനിമയെയും കുറിച്ച് നിങ്ങൾ എത്രമാത്രം അഭിനിവേശമുള്ളയാളാണെന്ന് എനിക്കിപ്പോള്‍ അറിയാം.
കൂടാതെ നിങ്ങൾ എത്ര അഭിമാനത്തോടെയാണ് ബിഗ് എം സർനെയിം കൊണ്ടു നടക്കുന്നതെന്നുമറിയാം. കുടുംബത്തിന്, സിനിമയ്ക്ക്, കാറുകൾക്ക്, നമ്മുടെ കൊച്ചുപെൺകുട്ടികൾ ഒരുമിച്ച് വളരുന്നത് എന്നിവ കാണുന്നതിന്! ഒത്തിരി സ്നേഹം, ദുൽഖർ”, എന്നാണ് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചത്
ദുല്‍ഖറിന് ആശംസയുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എത്തിയിട്ടുണ്ട്
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...