Connect with us

മഞ്ജുവിനെ പോലെ കരുത്തുള്ളവർ തന്നെയാണ് മേതിൽ ദേവികയും ; മുകേഷിനും ദിലീപിനും എതിരെ ആളിക്കത്തുന്ന വിമർശനം !

Malayalam

മഞ്ജുവിനെ പോലെ കരുത്തുള്ളവർ തന്നെയാണ് മേതിൽ ദേവികയും ; മുകേഷിനും ദിലീപിനും എതിരെ ആളിക്കത്തുന്ന വിമർശനം !

മഞ്ജുവിനെ പോലെ കരുത്തുള്ളവർ തന്നെയാണ് മേതിൽ ദേവികയും ; മുകേഷിനും ദിലീപിനും എതിരെ ആളിക്കത്തുന്ന വിമർശനം !

മലയാളത്തിലെ മികച്ച നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകിയും ഭാര്യയുമായ മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് മലയാളികൾ കേട്ടത്. അതിനുശേഷം ഇരുവരുടെയും ജീവിതത്തിലെ ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കുകയാണ്.

അതേസമയം, മേതിൽ ദേവികയെ മഞ്ജു വാര്യരോട് ഉപമിച്ചുള്ള നിരവധി കമെന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മേതിൽ ദേവികയ്ക്ക് സംഭവിച്ചതും മഞ്ജു വാര്യർക്ക് സംഭവിച്ചതും ഒരുപോലുള്ള സംഭവങ്ങളാണെന്നും എന്നാൽ, രണ്ടുപേരും കരുത്തുറ്റ സ്ത്രീകളായതുകൊണ്ട് മുന്നോട്ട് തന്നെ പോകുമെന്നും ആരാധകർ പറയുന്നു.

ദേവികയുടെയും മഞ്ജു വാര്യരുടെയും ജീവിതത്തിൽ സംഭവിച്ചത് ഒരുപോലെ ഉള്ള സംഭവങ്ങളാണെന്നും കരണക്കാരായത് ഒരുപോലെയുള്ള രണ്ട് നടന്മാരെക്കൊണ്ടാണെന്നും ആരാധകർ പറയുന്നു. മേതിൽ ദേവികയുമായി മഞ്ജു നിൽക്കുന്ന ഒരു ഫോട്ടോ ദേവിക തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ ഫോട്ടോയോ ചൂണ്ടിക്കാട്ടിയാണ് രണ്ടുപേരെയും താരതമ്യപ്പെടുത്തുന്നത്.

മഞ്ജു വാര്യരുടെ ജീവിതം മലയാളികൾ പൂർണ്ണമായും കണ്ടതാണ്. കുടുംബ ബന്ധത്തിൽ പരാജയപ്പെട്ടെങ്കിലും വളരെയധികം കഴിവുള്ള മഞ്ജു നർത്തകിയായും അഭിനേത്രിയായും ഇതിനോടകം തന്നെ ആരാധകരെ വിസ്മയിപ്പിച്ചതുമാണ്. ഇപ്പോൾ കുടുംബബന്ധം വേർപിരിയുന്ന വേളയിൽ മേതിൽ ദേവികയെ കുറിച്ചും ആരാധകർ പറയുന്നത് മഞ്ജുവിനെ പോലെ കലാജീവിതത്തിൽ വിജയം കരസ്ഥമാക്കാൻ സമയമായി എന്നാണ്.

മലയാളികൾ അത്രത്തോളം ബഹുമാനത്തോടെ കാണുന്ന നായികയാണ് മഞ്ജു വാര്യർ, ഒരുപക്ഷെ മറ്റൊരു നടിയും ഇത്രത്തോളം മലയാളി ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാകില്ല, സോഷ്യൽ മീഡിയ പറയും പോലെ ലേഡി സൂപ്പർ സ്റ്റാർ. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചെത്തിയ പെൺകരുത്ത്. രണ്ടാം വരവിൽ നിശ്ചയദാർഢ്യം, അതായിരുന്നു മഞ്ജുവിന്റെ ഒപ്പം കൂട്ടായി ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയ വെറുതെ വാഴ്ത്തിപ്പാടുന്നതല്ല എന്ന് ജീവിതം കൊണ്ടുതന്നെ മഞ്ജു തെളിയിച്ചതും ആണ്.

മഞ്ജുവും കലാജീവത്തിലേക്ക് നൃത്തച്ചുവടുകൾ വച്ചാണ് തുടങ്ങിയത്, അതുതന്നെയാണ് മേതിൽ ദേവികയുമായുള്ള സാമ്യവും. കലാകാരിയെന്ന നിലയിൽ മേതിൽ ദേവിക ഇതിനോടകം തന്നെ നിരവധി സ്ഥാനങ്ങൾ കീഴടക്കിയിട്ടുണ്ട്. നൃത്തത്തെ തപസ്യയായി കണ്ട് അതിന്റെ സാദ്ധ്യതകൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ കലാകാരിയാണ് ഇന്നും ദേവിക.

സാഹിത്യവും കലയും ഇടകലർന്ന സമൃദ്ധമായ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു യഥാർത്ഥ കലാകാരിയെയാണ് ഇത്രയും കാലം മുകേഷിനൊപ്പമുള്ള ബന്ധത്തിൽ നീറിക്കഴിഞ്ഞത്. അതുപോലെതന്നെയായിരുന്നു മഞ്ജുവിന്റെ അവസ്ഥയും. നഷ്ടപ്പെടുത്തിയ കാലങ്ങളുടെ കണക്കെടുത്തിട്ട് കാര്യമില്ല. എന്നിരുന്നാലും വലിയ ഉയരത്തിൽ പറക്കേണ്ടവരെയായിരുന്നു കൂട്ടിൽ കുടുക്കിയിട്ടിരുന്നത്.

സോഷ്യൽ മീഡിയ ഇത്ര പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നതിനും അതുകൊണ്ടുതന്നെ കാരണമുണ്ട്. ഇപ്പോൾ പുതുതായി ദേവിക പങ്കിട്ട നൃത്ത വീഡിയോയ്ക്ക് താഴയും ആരാധകർ കമെന്റുമായി എത്തിയിട്ടുണ്ട്. നൃത്തത്തിന്റെ ഇതിവൃത്തം സീതാ രാഘവ ആദ്യ സമാഗമമാണ്.

കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കുന്ന സീതാദേവിയെ ശ്രീരാമന്‍ കാണുന്നതും ലക്ഷ്മിയുടെ രൂപം അവളില്‍ ദര്‍ശിക്കുന്നതുമാണ് ദേവിക ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. യുട്യൂബിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top