Connect with us

മുകേഷിനെ നെട്ടോട്ടമോടിച്ച് സരിത! ആദ്യ വിവാഹത്തിൽ അത് സംഭവിച്ചില്ല! ഞാൻ എന്തിന് അത് മറച്ച് വെയ്ക്കണം…. ആ നഗ്‌ന സത്യം തുറന്നടിക്കുന്നു

Malayalam

മുകേഷിനെ നെട്ടോട്ടമോടിച്ച് സരിത! ആദ്യ വിവാഹത്തിൽ അത് സംഭവിച്ചില്ല! ഞാൻ എന്തിന് അത് മറച്ച് വെയ്ക്കണം…. ആ നഗ്‌ന സത്യം തുറന്നടിക്കുന്നു

മുകേഷിനെ നെട്ടോട്ടമോടിച്ച് സരിത! ആദ്യ വിവാഹത്തിൽ അത് സംഭവിച്ചില്ല! ഞാൻ എന്തിന് അത് മറച്ച് വെയ്ക്കണം…. ആ നഗ്‌ന സത്യം തുറന്നടിക്കുന്നു

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നര്‍ത്തകി കൂടിയായ മേതിൽ ദേവിക തന്നെയാണ് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വൈകാതെ വാര്‍ത്ത സത്യമാണെന്ന് ദേവിക തന്നെ പുറംലോകത്തോട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തില്‍ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുകേഷ്–മേതിൽ ദേവിക വിവാഹമോചന വിഷയത്തിൽ ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത. വർഷങ്ങളായി യുഎഇയിലെ റാസൽഖൈമയിൽ താമസിക്കുന്ന മുകേഷിന്റെ ആദ്യ ഭാര്യയായ സരിത ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്. അതുമാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും സരിത പറഞ്ഞു.

2016ൽ മുകേഷ് കൊല്ലത്ത് നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേയ്ക്ക് മത്സരിക്കാനൊരുങ്ങിയപ്പോൾ മേയ് 15ന് അവർ ദുബായിൽ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മുകേഷുമായുള്ള വിവാഹമോചന വിഷയത്തിൽ ആദ്യമായി മനസ്സ് തുറന്ന് സരിത അന്ന് മുകേഷിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നായിരുന്നു അന്നത്തെ പ്രധാന ചോദ്യം.

1988 ലായിരുന്നു മുകേഷ്–സരിത വിവാഹം. ശ്രാവൺ ബാബു, തേജസ് ബാബു എന്നിവരാണ് മക്കൾ. ഇരുവരും വേർപിരിഞ്ഞ ശേഷം മുകേഷ് 2013ൽ നര്‍ത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ സരിത വിവിധ ഇന്ത്യൻ ഭാഷകളിലായി 160ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെയും തിരക്കുള്ള അഭിനേത്രിയായിരുന്നു.

കർണാടക, തമിഴ്നാട് സംസ്ഥാന അവാർ‍ഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ മികച്ച അഭിനയത്തിലൂടെ സ്വന്തമാക്കി. ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, സന്ദർഭം, കാതോടുകാതോരം, മുഹൂർത്തം 11.30, തനിയാവർത്തനം, സംഘം, കുട്ടേട്ടൻ, ലാൽ അമേരിക്കയിൽ, അമ്മക്കിളിക്കൂട് എന്നിവയാണ് പ്രധാന മലയാള സിനിമകൾ. 1975 ൽ തെലുങ്ക് നടൻ വെങ്കട സുബ്ബയ്യയെ വിവാഹം ചെയ്ത സരിത പിറ്റേ വർഷം തന്നെ വിവാഹമോചിതയായി. 1988സെപ്റ്റംബർ രണ്ടിനായിരുന്നു മുകേഷുമായുള്ള വിവാഹം.

അതേസമയം തന്നെ വിവാഹമോചനം എന്നൊരു തീരുമാനത്തിലേക്ക് എത്തിയത് വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നാണ് ദേവിക. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് മുകേഷിനെ കുറിച്ചും ഈ വാര്‍ത്ത ലീക്ക് ആയതാണെന്നതും അടക്കമുള്ള കാര്യങ്ങള്‍ ദേവിക വ്യക്തമാക്കിയത്.

ലീഗല്‍ നോട്ടീസ് അഡ്വക്കേറ്റ് വഴി കൊടുത്തിട്ടുണ്ട്. അവസാന തീരുമാനം ആയിട്ടില്ല. അതിന്റെ വഴിക്ക് നടക്കുന്നു. പ്രശ്‌നങ്ങള്‍ ഉള്ളത് മീഡിയേറ്റര്‍ വഴി പരിഹരിക്കാന്‍ നടക്കുന്നൊരു കേസ് ആണിത്. പക്ഷേ ഡിവോഴ്‌സിന് വേണ്ടിയുള്ള നിയമപരമായ നോട്ടീസ് ആണ് ഞാന്‍ കൊടുത്തിരിക്കുന്നത്. തികച്ചും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. അദ്ദേഹം എന്റെ ഭര്‍ത്താവാണ്. അതുകൊണ്ട് കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ട് ഉണ്ട്.

ഗാര്‍ഹിക പീഢനം എന്ന് പറയുന്നത് വളരെ ശക്തമായൊരു വാക്കാണ്. എനിക്ക് ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും അതില്‍ പെടുന്നതല്ല. മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. എന്റെ സൈഡില്‍ നിന്നാണ് കേസ് പോയിരിക്കുന്നത്. അങ്ങനെ ദേഷ്യപ്പെട്ട് പിരിയേണ്ട കാര്യമൊന്നുമില്ല. അത്തരമാരു ആചാരം ഉണ്ടെന്ന് കരുതി നമ്മളും അത് പിന്തുടരണമെന്നില്ല. ഈയൊരു ഫേസ് എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ളതാണ്.

കാരണം അദ്ദേഹം എന്റെ ജീവിതത്തിലെ വലിയൊരു വ്യക്തി ആയിരുന്നു. ഇങ്ങനെ ഒന്നും സംസാരിക്കാന്‍ പാടില്ല. അദ്ദേഹത്തിന് രാഷ്ട്രീടയം ഉള്ളത് കൊണ്ട് ഇത് പറയാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയാണ്. ഡിവോഴ്‌സ് ആയാലും അങ്ങനെ അങ്ങ് പോയി എന്നുള്ളത് പണ്ടത്തെ കാലത്താണ്. ഇന്ന് എല്ലാ റിലേഷന്‍ഷിപ്പും വളരെ വലുതാണ്. ഓരോ ബന്ധത്തിലും ഉള്ള മൂല്യ വസ്തു സംരക്ഷിക്കാന്‍ പഠിക്കണം. ഇപ്പോള്‍ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. കാരണം അദ്ദേഹത്തിന് നേരെ ചെളി വാരി എറിയാനൊന്നും എനിക്ക് താല്‍പര്യമില്ല. അദ്ദേഹത്തിനും അങ്ങനെ ആയിരിക്കും.

ഞങ്ങള്‍ രണ്ടാളും പക്വതയുള്ളവരാണ്. അത് നമ്മള്‍ പാലിക്കണം. അദ്ദേഹം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വാര്‍ത്ത ഞാന്‍ ആരോടും പറഞ്ഞില്ല. അതെങ്ങനെയോ ലീക്ക് ആയി പോയതാണ്. അസമയത്താണ് അത് ലീക്ക് ആവുന്നതും. വേര്‍പിരിയല്‍ എന്ന് പറയുന്നത് വേദന നിറഞ്ഞ കാര്യമാണ്. എന്നെയും മുകേഷേട്ടനെയും സംബന്ധിച്ച് വേര്‍പിരിയുക എന്നത് വലിയ വേദനയുള്ളതാണ്. ആ മാറ്റം വളരെ സമാധാനകരമായി നിങ്ങള്‍ അനുവദിക്കണം. ഒരുപാട് ഇമോഷന്‍സ് വരുന്ന കാര്യമാണ്.

അതിന്റെ ഇടയില്‍ കൂടെ അദ്ദേഹത്തിനെതിരെയും ചിലത് വരുന്നു. അദ്ദേഹം ആരുമല്ലെന്ന തരത്തിലാണ് പ്രചരണം. അത്രയധികം കഴിവുള്ളതും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വ്യക്തിയാണ്. ഇതും അതുമായി ബന്ധപ്പെടുത്തരുത്. കേരളവുമായി ബന്ധമുള്ളത് ആയിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷേ എന്റെ ഒരു വീട്ടിലെ പ്രശ്‌നമാണിത്. ഇലക്ഷന്‍ കഴിയാന്‍ കാത്തിരുന്നു. അതിന് ശേഷമാണ് കേസ് ഫയല്‍ ചെയ്തത്. വിവാഹം രജിസ്റ്റര്‍ ചെയ്ത ഇടത്താണ് കൊടുത്തതെന്നും മുകേഷ് പറഞ്ഞു

Continue Reading
You may also like...

More in Malayalam

Trending