മലയാള സിനിമയിൽ വ്യക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയമായ നായികയാണ് റിമാ കല്ലിങ്കൽ. ചില വിഷയങ്ങളില്‍ എന്തുകൊണ്ടാണ് ഡബ്ല്യൂ.സി.സി.ഇടാപെടാത്തതെന്ന് പലരും ചോദിക്കുന്നത് മനസ്സിലാവുന്നില്ലെന്നും സംഘടന തുടങ്ങുമ്പോള്‍ തന്നെ എല്ലാം കൃത്യമായി പറഞ്ഞിട്ടുള്ളതാണെന്നും നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് റിമ പ്രതികരിക്കുന്നത്.
‘പലപ്പോഴും നമ്മളിത് പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. ഡബ്ല്യൂ.സി.സി. എന്നത് സിനിമക്കകത്തുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു കളക്ടീവാണ്. ആ പരിധിയില്‍ നിന്നുകൊണ്ടുള്ള വിഷയങ്ങളിലാണ് ഡബ്ല്യൂ.സി.സി. ഇടപെടുന്നത്.
എപ്പോഴും ചോദിക്കും അതിനെക്കുറിച്ചെന്താ ഡബ്ല്യൂ.സി.സി. പറയാത്തത്, ഇതിനെക്കുറിച്ചെന്താ ഡബ്ല്യൂ.സി.സി. പറയാത്തത് എന്ന്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന് കൃത്യമായി നമ്മള് പറയുന്നുണ്ടല്ലോ. അതിന്റെ ഉള്ളില്‍ തന്നെ ഒരുപാട് പണിയുണ്ട്,’ റിമ പറഞ്ഞു.
സംഘടനക്കപ്പുറത്ത് വ്യക്തികള്‍ എന്ന നിലയില്‍ പല രാഷ്ട്രീയവിഷയങ്ങളിലും തങ്ങള്‍ സ്ത്രീകള്‍ ഇടപെടാറുണ്ടെന്നും റിമ പറഞ്ഞു.സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിസ്റ്റത്തിനാണ് ആദ്യം മാറ്റം വരേണ്ടതെന്നും അല്ലാതെ ഏതെങ്കിലും ഒരു പ്രശ്നം പരിഹരിച്ചതുകൊണ്ട് കാര്യമില്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു.
റിമ കല്ലിങ്കലിന്റെ പുതിയ ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യം വിവിധങ്ങളായ ഒ.ടി.ടി.കളില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഡോണ്‍ പാലത്തറയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിമക്കൊപ്പം ജിതിന് പുത്തഞ്ചേരിയും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിട്ടുണ്ട്.
നേരത്തേ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും റിമ മറ്റൊരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കലും മാറില്ലെന്ന് ഉറപ്പുള്ള കാര്യമാണ് ഫെമിനിസവുമായി ബന്ധപ്പെട്ട നിലപാടെന്നാണ് റിമ പറഞ്ഞത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...