Connect with us

‘മണ്ടേലക്ക് പിറന്നാള്‍ മധുരം കൊടുക്കാന്‍ അവസരം കിട്ടുന്നത് ഒരു വലിയ രാഷ്ട്രിയ ദൗത്യമാണെന്ന് ഞാന്‍ കരുതുന്നു’, യോഗി ബാബുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹരീഷ് പേരടി

Malayalam

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി എത്താറുണ്ട്. ഇപ്പോഴിതാ തമിഴ് നടന്‍ യോഗി ബാബുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. 

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയിലെ സെറ്റില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും ഹരീഷ് പങ്കുവെച്ചിട്ടുണ്ട്. മണ്ടേലയ്ക്ക് പിറന്നാള്‍ മധുരം കൊടുക്കാന്‍ സാധിക്കുന്നത് വലിയൊര രാഷ്ട്രീയ ദൗത്യമാണെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

‘മണ്ടേലക്ക് പിറന്നാള്‍ മധുരം കൊടുക്കാന്‍ അവസരം കിട്ടുന്നത് ഒരു വലിയ രാഷ്ട്രിയ ദൗത്യമാണെന്ന് ഞാന്‍ കരുതുന്നു…great actor yogibabu..പിറന്നാള്‍ വാഴ്ത്തുക്കള്‍’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്. 

മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സെറ്റയര്‍ ചിത്രം മണ്ടേലയിലെ കഥാപാത്രത്തെ കുറിച്ചാണ് ഹരീഷ് പേരടി പറയുന്നത്. യോഗി ബാബുവിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് മണ്ടേല. ചിത്രം നെറ്റ്ഫ്ലിക്സില്‍ ഏപ്രില്‍ 2021ന് റിലീസ് ചെയ്തിരുന്നു.

അതേസമയം സിനിമ ഷൂട്ടിങ്ങ് പുനരാരംഭിച്ചതോടെ തിരക്കലാണ് ഹരീഷ് പേരടി. മലയാളത്തിന് പുറമെ തമിഴ് തെലുങ്കു ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. തപ്സി പന്നു നായികയാവുന്ന മിഷന്‍ ഇംപോസിബിളിലും താരം അഭിനയിക്കുന്നുണ്ട്. സെറ്റില്‍ ജോയിന്‍ ചെയ്ത വിവരം അടുത്തിടെ ഹരീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top