ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു…. ജീവിതത്തില്‍ നീ തന്ന എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി മതിയാകില്ല; പ്രിയതമയ്ക്ക് പിറന്നാളാശംസകളുമായി ഷാജി കൈലാസ്
Published on

ആനിയ്ക്ക് പിറന്നാൾ ആശംസകളുമായി ഭർത്താവും സംവിധായകനുമായ ഷാജി കൈലാസ്. ഓരോ ദിവസവും കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നുവെന്ന് ഷാജി കൈലാസ് കുറിച്ചു.
‘നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു. ജീവിതത്തില്‍ നീ തന്ന എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി മതിയാകില്ല.’ ഷാജി കൈലാസ് പറയുന്നു.
1993 ല്‍ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് ആനി അഭിനയത്തിലേക്കെത്തിയത്. പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 96ൽ കിരീടമില്ലാത്ത രാജാക്കന്മാരാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഷാജി കൈലാസുമായുള്ള വിവാഹത്തോടെയാണ് അഭിനയ രംഗത്തോട് വിട പറഞ്ഞത്.
പിന്നീട് ടെലിവിഷൻ ഷോ അവതാരകയായും തിരുവനന്തപുരത്ത് ഹോട്ടൽ ബിസിനസ് മേധാവിയായും ആനി തിളങ്ങി. ടിവി.യിലെ ആനിയുടെ കുക്കറി ഷോയ്ക്കും നിരവധി ആരാധകരുണ്ട്. മൂത്ത മകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിർമാണ കേന്ദ്രത്തിന്റെയും മേൽനോട്ടം ആനിയുടേതാണ്. മൂന്ന് മക്കളാണ് ഷാജി കൈലാസ്-ആനി ദമ്പതികൾക്കുള്ളത്; ജഗൻ, ഷാരോൺ, റുഷിൻ. ഇതിൽ ഇളയമകനായ റുഷിൻ ‘താക്കോൽ’ എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ഷാജി കൈലാസും ആനിയും 1996ലാണ് വിവാഹിതരായത്. മൂന്ന് ആണ്മക്കളാണ് ദമ്പതികള്‍ക്ക്. ജഗന്നാഥൻ, ഷാരോൺ, റോഷൻ.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...