മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനാർക്കലി മരക്കാർ. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും മലയാളികൾക്ക് പരിചിതമായ മുഖമാണ്. ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചത് ലക്ഷ്മി ആയിരുന്നു. ഇരുവരുടെയും കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
2016 ൽ പുറത്തിറങ്ങിയ ,’ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് ‘വിമാനം’, ‘മന്ദാരം’, ‘മാർക്കോണി മത്തായി’, ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ഉയരെ’യിൽ പാർവ്വതിയുടെ സുഹൃത്തായുള്ള അനാർക്കലിയുടെ കഥാപാത്രം മികച്ച പ്രശംസ നേടിയിരുന്നു.
മാന്ത്രികക്കുതിര, മന്ത്രിക്കൊച്ചമ്മ, നാലാം കെട്ടിലെ നല്ല തമ്പിമാർ, തൂവൽക്കൊട്ടാരം എന്നീ ചിത്രങ്ങളിലും ലക്ഷ്മി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഹെലൻ, വൈറസ് എന്നീ ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിരുന്നു.
ആഷിഖ് അബു ചിത്രം വൈറസിൽ അസിസ്റ്റന്റ് ഡയറക്ടറായും ലക്ഷ്മി പ്രവർത്തിച്ചിരുന്നു. ഇരുവരുടെയും അമ്മ ലാലിയും ഇപ്പോൾ അഭിനയത്തിൽ സജീവമാണ്. കുമ്പളങ്ങി നൈറ്റ്സ്, വരനെ ആവശ്യമുണ്ട്, ഹെലൻ എന്നീ ചിത്രങ്ങളിലും ലാലി അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...