ഹംഗാമ 2 എന്ന ഹിന്ദി ചിത്രവുമായി പ്രിയദര്ശന് വീണ്ടും എത്തിയിരിക്കുകയാണ്. സിനിമയുടെ ട്രെയിലര്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ട്രെയിലര്‍ കണ്ടത് മുതല്‍ ഇത് നമ്മുടെ മിന്നാരത്തിന്റെ റീമേക്ക് ആണോ എന്ന ചോദ്യവും ആരാധകര്‍ എത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി പ്രിയദര്ശന് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
സത്യത്തില്‍ ഹംഗാമ 2 മിന്നാരത്തെ അടിസ്ഥാനമാക്കിയിട്ടുണ്ട്. പക്ഷെ മിന്നാരത്തിന്റെ റീമേക്ക് അല്ല. നായിക ക്യാന്‍സര്‍ മൂലം മരിക്കുന്ന ദുരന്തകഥയായിരുന്നു മിന്നാരം. ആ ഭാഗം പൂര്‍ണമായും എടുത്ത് മാറ്റിയിട്ടുണ്ട്. മിന്നാരത്തിന്റെ ആദ്യ പകുതി മാത്രമാണ് എടുത്തിട്ടുള്ളത്. രണ്ടാം പകുതി പുതുതായി എഴുതുകയായിരുന്നു. പൂര്‍ണമായും കോമഡി ചിത്രമാണിത്. മിന്നാരം ഒരു ട്രാജഡിയാണ്, ഈ സിനിമ ഒരു കോമഡിയും എന്നായിരുന്നു പ്രിയദര്ശന് പറഞ്ഞത്.
തന്റെ സിനിമകള്‍ റീമേക്ക് ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മോഹന്ലാലിനൊപ്പോലെ കാലിബറുള്ളൊരു നടനെ കണ്ടെത്തുകയാണെന്നാണ് പ്രിയദര്ശന് പറയുന്നു. അതിന് സാധിച്ചാല്‍ പിന്നെ എല്ലാം ശരിയാകുമെന്നും അദ്ദേഹം പറയുന്നു. തനിക്ക് മോഹന്‍ലാലും അക്ഷയ് കുമാറുമായി വേഗം കംഫര്‍ട്ടബിള്‍ ആകാന്‍ സാധിക്കുമെന്നാണ് പ്രിയദര്ശന് പറയുന്നത്. ഒരു പരിധി വരെ അക്ഷയ് ഖന്നയുമായും കംഫര്‍ട്ടബിള്‍ ആകാറുണ്ട്. എന്നാല്‍ അക്ഷയ് കുമാറും മോഹന്‍ലാലും എന്നോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറില്ല. അവര്‍ എന്നെ വിശ്വസിക്കുന്നു. അതുകൊണ്ട് എനിക്ക് അവരോട് ഉത്തരവാദിത്തമുള്ളതായി എനിക്കും തോന്നു, പ്രിയദര്ശന് കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...