സ്വന്തം സുഹൃത്ത് ഭര്‍ത്താവിനെ തട്ടിയെടുത്ത വീഴ്ചയിൽ നിന്നും പറന്നുയരുന്ന സുമിത്ര; വേദികയുടെ പരാജയങ്ങള്‍ തുടങ്ങിക്കഴിഞ്ഞു ; ഇതൊരു ഗുണപാഠമാണ് ; ആകാംഷയോടെ പ്രേക്ഷകർ !
സ്വന്തം സുഹൃത്ത് ഭര്‍ത്താവിനെ തട്ടിയെടുത്ത വീഴ്ചയിൽ നിന്നും പറന്നുയരുന്ന സുമിത്ര; വേദികയുടെ പരാജയങ്ങള്‍ തുടങ്ങിക്കഴിഞ്ഞു ; ഇതൊരു ഗുണപാഠമാണ് ; ആകാംഷയോടെ പ്രേക്ഷകർ !
സ്വന്തം സുഹൃത്ത് ഭര്‍ത്താവിനെ തട്ടിയെടുത്ത വീഴ്ചയിൽ നിന്നും പറന്നുയരുന്ന സുമിത്ര; വേദികയുടെ പരാജയങ്ങള്‍ തുടങ്ങിക്കഴിഞ്ഞു ; ഇതൊരു ഗുണപാഠമാണ് ; ആകാംഷയോടെ പ്രേക്ഷകർ !
റേറ്റിങ്ങിൽ പോലും ഒന്നാമതെത്തിയ കുടുംബ പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷന്പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് സീരിയലിലൂടെ പറയുന്നത്. തന്റെ സുഹൃത്തായ വേദിക ഭര്‍ത്താവ് സിദ്ധാര്‍ഥിനെ തട്ടി എടുത്തതോടെ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് പോകുകയായിരുന്നു. പിന്നീട് വീഴ്ചയിൽ നിന്നും കരുത്തോടെ പറന്നുയർന്ന സുമിത്രയെയാണ് കാണാൻ സാധിച്ചത്.
വേദികയ്ക്ക് സാധിക്കാത്ത പലതും തനിക്ക് പറ്റുമെന്ന് തെളിയിച്ച സുമിത്ര മറ്റൊരു ലക്ഷ്യത്തിലേക്ക് കൂടി എത്തുകയാണെന്നുള്ള രസകരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
യൂട്യൂബിലൂടെ പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ വേദികയെ നിരാശയിലാക്കുന്ന തരത്തില്‍ പുത്തന്‍ കാര്‍ വാങ്ങാനുള്ള ശ്രമത്തിലാണ് സുമിത്ര എന്ന് കാണിക്കുന്നു. ഇത് മാത്രമല്ല മറ്റ് പുതിയ ചില കഥാമുഹൂര്‍ത്തങ്ങളും കുടുംബവിളക്കില്‍ ഉണ്ടാവുമെന്ന് പ്രൊമോയില്‍ പറയുന്നു.
ബിസിനസ് ആവശ്യത്തിന് വേണ്ടി സ്കൂട്ടറില്‍ വെയിലും മഴയും കൊണ്ട് നടക്കുന്ന സുമിത്രയ്ക്ക് കാര്‍ വാങ്ങി കൊടുക്കാമെന്ന് തീരുമാനിക്കുന്നത് സിദ്ധാര്‍ഥിന്റെ അച്ഛനാണ്. വാഹന ഷോറൂമിലെ ആള് വന്ന് കാറിനെ കുറിച്ച് സംസാരിച്ച് പോയി. അച്ഛന് പകുതി പൈസ കൊടുത്ത് വാങ്ങിക്കുന്ന കാറിന്റെ ബാക്കി തുക സുമിത്ര മാസംതോറും അടച്ച് തീര്‍ക്കും.
ഇക്കാര്യങ്ങളെല്ലാം അമ്മായിയമ്മയായ സരസ്വതിയാണ് വേദികയെ അറിയിക്കുന്നത്. സുമിത്ര സ്കൂട്ടര്‍ വാങ്ങിയത് പോലും സഹിക്കാന്‍ പറ്റാത്ത വേദിക, കാര്‍ വാങ്ങുന്നു എന്ന വാര്‍ത്ത എങ്ങനെ സഹിക്കുമെന്നു കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.
മുന്‍പ് വാശിപ്പുറത്ത് വേദികയും സുമിത്രയും ഒരുപോലെ ഡ്രൈവിങ് പഠിക്കാന്‍ പോയിരുന്നു. കാര്‍ ഓടിക്കാന്‍ പറ്റാതെ വേദികയ്ക്ക് ലൈസന്‍സ് പോലും എടുക്കാന്‍ സാധിച്ചില്ല. അതേ സമയം സുമിത്ര ലൈസന്‍സ് എടുക്കുകയും സ്കൂട്ടി വാങ്ങുകയും ചെയ്തു. ഇനി കാര്‍ കൂടി വീട്ടിലേക്ക് എത്തുന്നതോടെ സുമിത്രയുടെ രാജയോഗവും വേദികയുടെ പരാജയവും ആരംഭിക്കുകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ തളര്‍ന്ന് പോകുന്ന സ്ത്രീകള്‍ക്ക് സുമിത്രയൊരു മാതൃകയാണ്. എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്ന് തുടങ്ങിയ യാത്ര വിജയത്തിലെത്തി.
മറ്റൊരുത്തിയുടെ ഭര്‍ത്താവിനെ തട്ടി എടുത്തതിന് പിന്നാലെ ആഗ്രഹിച്ച കാര്യങ്ങളൊന്നും നടക്കാത്ത അവസ്ഥയിലാണ് വേദിക. ഉണ്ടായിരുന്ന ജോലി പോയി, മകനെ നഷ്ടപ്പെട്ടു, ബന്ധുക്കളില്ല, അങ്ങനെ എല്ലാം നഷ്ടപ്പെട്ടു. പ്രേക്ഷകരും ഈയൊരു ത്രില്ലിലാണ്. സുമിത്രയ്ക്ക് കാര്‍ വാങ്ങി കൊടുക്കാനുള്ള ശിവദാസന്റെ ഈ തീരുമാനം നന്നായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സുമിത്ര വണ്ടി എടുക്കുന്നതും വേദിക പിന്നേം നാണം കെടുന്നതും കാണാന്‍ കാത്തിരിക്കുകയാണ്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....