മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സീരിയൽ തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സാധാരണ കണ്ടുവരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് സായത്വമാക്കാവുന്ന കുടുംബ ബന്ധങ്ങളെ കുറിച്ചാണ് സീരിയൽ പറയുന്നത്. പ്രേക്ഷകർക്ക് കുടുംബത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും ചിന്തിക്കാനുള്ള വഴി തുറന്നിട്ടിരിക്കുകയാണ് ഈ പരമ്പര.
സീരിയലിനെ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പല കഥാപാത്രങ്ങളും ഞങ്ങൾക്ക് ചുറ്റുമുണ്ടെന്ന് തോന്നിപ്പോകാറുണ്ട് എന്നൊക്കെയാണ് ആരാധകർ പറയുന്നത്. എന്നാൽ, സീരിയലിന്റെ അണിയറ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ത്വനത്തിലെ ശിവന്റെ ഭാര്യ ഷഫ്നയും സീരിയലിൽ ഹരി എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാരുടേയും രസകരമായ ഡബ്സ്മാഷ് വീഡിയോയാണ്.
ഗിരീഷും ഷഫ്നയും ഇതിന് മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ സീരിയലിലെ ലൊക്കേഷൻ വീഡിയോയാണിത്. സാന്ത്വനം സീരിയലിന്റെ ഫാൻസ് പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ദേഷ്യം വരുന്നുണ്ടോ.. എങ്കിൽ തല്ലടാ.. എന്നുള്ള സിനിമ ഡയലോഗാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നുണ്ട് . രസകരമായ കമന്റുകളാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.
സാന്ത്വനത്തിൽ സജിന്റെ സഹോദരനായിട്ടാണ് ഗിരീഷ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സഹോദരന്മാരാണ് ഇവർ. ഹരിയുടേയും ശിവന്റേയും കോമ്പോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.ഷഫ്നയുടെ അടുത്ത സുഹൃത്താണ് ഗിരീഷ്. നടിക്ക് പിറന്നാൾ ആശംസയുമായി ഗിരീഷ് എത്തിയിരുന്നു. ഒന്നിച്ചഭിനയിക്കുമ്പോഴുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. പ്രിയങ്കര എന്ന പരമ്പരയിലാണ് ഷഫ്ന ഇപ്പോൾ അഭിനയിക്കുന്നത്.
നിലവിൽ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതോടെ സീരിയൽ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് . ജൂലൈയ് ആദ്യത്തോടെ സീരിയലുകളുടെ സംപ്രേക്ഷണവും തുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തന്നെ സീരിയൽ സാന്ത്വനം പരമ്പരയുടെ ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇത് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...