Connect with us

തിരിച്ചറിവ് വന്നപ്പോൾ പൂർണ്ണ നഗ്നയെ പോലെയാണ് തോന്നിയത്, ജീവിതം പൂർണമായും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു ; എന്നാൽ ഇന്ന് ഞാൻ വളരെ കംഫര്‍ട്ടബിള്‍ ആണ്; ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ച് പറഞ്ഞ് അമല പോൾ !

Malayalam

തിരിച്ചറിവ് വന്നപ്പോൾ പൂർണ്ണ നഗ്നയെ പോലെയാണ് തോന്നിയത്, ജീവിതം പൂർണമായും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു ; എന്നാൽ ഇന്ന് ഞാൻ വളരെ കംഫര്‍ട്ടബിള്‍ ആണ്; ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ച് പറഞ്ഞ് അമല പോൾ !

തിരിച്ചറിവ് വന്നപ്പോൾ പൂർണ്ണ നഗ്നയെ പോലെയാണ് തോന്നിയത്, ജീവിതം പൂർണമായും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു ; എന്നാൽ ഇന്ന് ഞാൻ വളരെ കംഫര്‍ട്ടബിള്‍ ആണ്; ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ച് പറഞ്ഞ് അമല പോൾ !

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി തിളങ്ങി നിൽക്കുന്ന നടിയാണ് അമല പോള്‍. പതിനേഴാം വയസ്സില്‍ സിനിമയിലെത്തിയ അമല പോള്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി തമിഴിലും മലയാളത്തിലും, തെലുങ്കിലും മുന്‍നിരയില്‍ നില്‍ക്കുന്ന നായികയാണ്. എന്നാൽ സ്വകാര്യ ജീവിതത്തില്‍ അമലയ്ക്ക് ഒരുപാട് ഉയര്‍ച്ച താഴ്ചക്കള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട് .

അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലൂടെയും അമല ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . ഏഎല്‍ വിജയുമായുളള വിവാഹമോചന ശേഷവും സിനിമയില്‍ സജീവമായിരുന്നു താരം. ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ ആണ് അമല വെള്ളിത്തിരയിൽ എത്തുന്നത് . തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് കടക്കുകയായിരുന്നു .

ഇപ്പോഴിതാ ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് നടി. വ്യക്തിപരമായി ചെയ്ത കാര്യങ്ങളെല്ലാം തന്റെ ജോലിയിലും തിരിച്ചും പ്രതിഫലിച്ചു എന്ന് അമല പറയുന്നു. ‘ജീവിതത്തെയും സിനിമയെയും വേര്‍തിരിക്കാനുളള കല എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം.

2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്‌കൊണ്ടിരുന്നത്. എന്നാല്‍ 2020 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ്. അച്ഛന്‌റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടുപോയി. അത് എന്നെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടെ ഘട്ടമായിരുന്നു’.

ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്നയായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ. എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. എനിക്ക് ചെയ്യാന്‍ കഴിയുന്നതിനപ്പുറം എന്റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് തോന്നി.

തിരിഞ്ഞുനോക്കുമ്പോള്‍, എനിക്ക് ഇതിനെക്കുറിച്ച് മോശമായി തോന്നുന്നു. പക്ഷേ അതൊന്നും നിയന്ത്രിക്കാന്‍ എനിക്ക് കഴിയില്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് എനിക്കുണ്ട്, കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തില്‍’ എന്നും അമല പറഞ്ഞു.

എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്റെ കാര്യം മാത്രമല്ല, അതങ്ങനെയാണ്. ഇപ്പോള്‍ എനിക്കൊരു ചോയ്‌സുണ്ടെന്നും’ അമല പറഞ്ഞു. ‘മുന്‍പ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നു. എല്ലാവര്‍ക്കും ജീവിതത്തില്‍ ഓരോ ഘട്ടങ്ങളുണ്ടാവും. ഞാന്‍ അത് തിരിച്ചറിഞ്ഞതുപോലെ എല്ലാവരും ഒരിക്കല്‍ അത് തിരിച്ചറിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ആ പോയിന്‌റില്‍ എത്തിയതിന് ശേഷം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്’, എന്നും അമലാ പോള്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി കൂടിയാണ് അമല പോള്‍. അമല പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളുമെല്ലാം തന്നെ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ അമലയുടേതായി വൈറലായ ഒരു എനർജി ഡാൻസ് വീഡിയോ ഉണ്ട് . ഡാൻസിനൊപ്പം അമല പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയുണ്ടായിരുന്നു.

എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് . കീസ എന്നാണ് ഈ ഡാന്‍സിന് വേണ്ടി തിരഞ്ഞെടുത്ത പാട്ടിനെ കുറിച്ച് അമല പോള്‍ പറുയുന്നത്. ‘കീസ എന്റെ ദൈവമാണ്. എന്റെ ഉള്ളില്‍ തന്നെ നിങ്ങള്‍ മറഞ്ഞിരിയ്ക്കുകയാണ്. നിങ്ങള്‍ ഒരു തോന്നല്‍ മാത്രമാണ്… അര്‍ത്ഥങ്ങള്‍ക്ക് അതീതമായി എന്റെ ഹൃദയത്തെ രക്ഷപ്പെടാന്‍ നിങ്ങള്‍ അനുവദിച്ചു… ഈ കൊടുങ്കാറ്റ് തടയാന്‍ എനിക്ക് ഒരു വഴി പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹൊ എനിക്കിത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല.. എന്താണ് സംഭവിയ്ക്കുന്നത്..’ എന്നാണ് അമല എഴുതിയ മനോഹരമായ വരികൾ.

സിനിമകളില്‍ വളരെ അധികം സെലക്ടീവാണ് അമല പോള്‍. പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം എന്ന ചിത്രമാണ് ഇനി മലയാളത്തില്‍ വരാനിരിയ്ക്കുന്നത്. തമിഴില്‍ ‘അതോ അന്ത പറവൈ പോല്‍’ എന്ന ചിത്രം അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

അതിനിടയില്‍ വെബ് സീരീസ് ചിത്രങ്ങളിലും അമല പോള്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. നെറ്റ് ഫ്‌ളിക്‌സില്‍ സംപ്രേക്ഷണം ചെയ്ത തെലുങ്ക് വെബ് സീരീസായ ‘പിത്ത കാതലു’ വിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതിന് ശേഷം ചെയ്യുന്ന ‘കുടി യെടമിതേ’ എന്ന വെബ്‌സീരീസിലേക്ക് കടന്നതായി കഴിഞ്ഞ ദിവസാണ് അമല പോള്‍ പ്രഖ്യാപിച്ചത്.

about amala paul

More in Malayalam

Trending

Recent

To Top