മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്മാന്. ആശംസയോടൊപ്പം പ്രണവിന്റെ പുതിയ ചിത്രമായ ഹൃദയത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘ഹാപ്പി ബര്‍ത്ത്ഡേ അപ്പു ഈ വര്‍ഷം നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കട്ടെ’ എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് പ്രണവിന് ആശംസകളുമായി എത്തിയത്. നിരവധി താരങ്ങളും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ബാലതാരമായാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2002ല്‍ ഒന്നാമന് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു.
തുടര്‍ന്ന് പുനര്‍ജനനി എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചു. ചിത്രത്തിലെ പ്രകടനത്തിലൂടെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും പ്രണവ് നേടി. 2018ല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി നായകനായി അഭിനയിച്ചത്.
തുടര്‍ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും അഭിനയിച്ചു. മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസന് സംവിദ്ധാനം ചെയ്യുന്ന ഹൃദയം എന്നിവയാണ് പ്രണവിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍.
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...