Connect with us

ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല, എന്നോട് നന്നായി നിന്നാല്‍ തിരിച്ചും ഞാന്‍ നന്നായിട്ടേ നില്‍ക്കൂ, എന്നെ കടിച്ചുകീറാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രതികരിക്കും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മീര ജാസ്മിന്‍

Malayalam

ഒരുകാലത്ത് മലയാളത്തിലടക്കം തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് മീര ജാസ്മിന്‍. മികവാര്‍ന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ മീര ജാസ്മിനായി. ഇതിനോടകം തന്നെ എല്ലാ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ താരത്തിനായി. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്.  

എന്നാല്‍, സിനിമ കരിയറില്‍ ഒട്ടേറെ വിവാദങ്ങളും മീരയെ പിടികൂടിയിരുന്നു. സെറ്റിലേക്ക് വൈകി എത്തുന്ന താരമാണെന്നും തോന്നും പോലെ കാര്യങ്ങള്‍ ചെയ്യുന്ന നടിയാണെന്നും പലയിടത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മീര അച്ചടക്കമില്ലാത്ത നടിയാണെന്ന് സംവിധായകരും നിര്‍മാതാക്കളും കുറ്റപ്പെടുത്തി. 

ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം മീര മറുപടിയും നല്‍കിയിരുന്നു. പണ്ട് മീര നല്‍കിയ പ്രതികരണമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ‘ഞാന്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഒഴിവാക്കും. ആളുകള്‍ക്ക് വെറുതെ എന്ത് വേണമെങ്കിലും പറയാം. 

ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല. എന്നോട് നന്നായി നിന്നാല്‍ തിരിച്ചും ഞാന്‍ നന്നായിട്ടേ നില്‍ക്കൂ. എന്നെ കടിച്ചുകീറാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രതികരിക്കും. വിവാദങ്ങള്‍ എന്നെ ബാധിക്കുന്ന വിഷയമേ അല്ല. ഞാന്‍ എന്റേതായ കാര്യങ്ങളില്‍ വളരെ തിരക്കിലാണ് എന്നുമാണ് മീര പറഞ്ഞിരുന്നത്. 

2001ല്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top