മലയാളികൾ അഭിനയം മാത്രം നോക്കിയല്ല ഒരു കലാകാരന് മാർക്കിടുന്നത്. അവരുടെ ശബ്ദവും മലയാളികൾക്ക് സുപരിചിതമാകണം. അതുകൊണ്ടുതന്നെ മലയാള സിനിമയിൽ ഡബ്ബിങ് അർട്ടിസ്റ്റുകൾക്കും ഒരു പ്രധാന സ്ഥാനമുണ്ട്.
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പിടി ഡബ്ബിങ് ആർട്ടിസ്റ്റുകളുണ്ട് മലയാളം ഇൻഡസ്ട്രിയിൽ .
ഭാഗ്യലക്ഷ്മി,ശോഭി തിലകൻ, ദേവി അങ്ങനെ കുറേപേരുകൾ മലയാള സിനിമാ പ്രേമികളുടെ ഇടയിൽ സുപരിചിതമാണ് . സ്ക്രീനിൽ നടി ശോഭനയോ സുമലതയോ ആകട്ടെ, ആ കഥാപാത്രത്തിന് പൂർണത കിട്ടണമെങ്കിൽ അത് ഭാഗ്യലക്ഷ്മിയോ ആനന്ദവല്ലിയോ ഡബ്ബ് ചെയ്യണം.
മലയാളം ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഏറെ ശ്രദ്ധ നേടിയ ആർട്ടിസ്റ്റ് ആയിരുന്നു ഈയിടെ മരിച്ച ആനന്ദവല്ലി. വർഷങ്ങൾക്ക് മുൻപ് ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ സെൽഫി എന്ന പരിപാടിയിലാണ് മലയാളത്തിലെ പ്രശസ്തരായ ഡബ്ബിങ് ആർട്ടിസ്റ്റുകളെല്ലാം ഒന്നിച്ചാണ് എത്തിയത്.
ഇത്രയും കഴിവുള്ള ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് മലയാളത്തിൽ ഇല്ല എന്ന് ഞാൻ അഭിമാനത്തോടെ പറയും എന്നു പറഞ്ഞാണ് ആനന്ദവല്ലിയെ ഭാഗ്യലക്ഷ്മി പരിചയപ്പെടുത്തിയത് തന്നെ. ഈ വീഡിയോയിലാണ് താൻ സ്ഥലത്തെ പ്രധാന പൈയ്യന്സ് എന്ന സിനിമയിൽ 9 വ്യത്യസ്ത ശബ്ദത്തിൽ ഡബ്ബ് ചെയ്തു എന്ന് ആനന്ദവല്ലി വെളിപ്പെടുത്തുന്നത്. മാത്രമല്ല കാലാൾപ്പട എന്ന സിനിമയിൽ പുരുഷന്മാർക്ക് പോലും ഡബ്ബ് ചെയ്തു എന്നും ഈ ആർട്ടിസ്റ്റ് പറയുന്നു.
ആനന്ദവല്ലിയിൽ തന്നെ ഏറ്റവും ആകർഷിച്ചത് ഒരേ സമയം ഒരു കൊച്ചു കുഞ്ഞിനും വൃദ്ധക്കും ഡബ്ബ് ചെയ്യാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഇതേ വീഡിയോയിൽ കന്മദം സിനിമയിലെ മുത്തശ്ശി, ശാരദക്കു ഡബ്ബ് ചെയ്ത അനുഭവം ആന്ദവല്ലി പറയുന്നു. എല്ലാവരുടെയും ആവശ്യപ്രകാരം ഒരു സംഭാഷണം ഷോയിൽ പറയുകയും ചെയ്യുന്നു. അതുപോലെ തന്നെ ഒരു ചെറിയ കുട്ടിയുടെ ശബ്ദവും അവർ അനുകരിക്കുന്നുണ്ട്.
സഹ- ഡബ്ബിങ് ആർട്ടിസ്റ്റുകളെപ്പോലും ഞെട്ടിച്ചുകൊണ്ട്,തൂവാനത്തുമ്പികളിലെ സുമലതയുടെ ഐകോണിക് ‘തടി കോൺട്രാക്ടറെ’ഡയലോഗ്, എല്ലാവരെയും കരയിച്ച ആകാശദൂതിലെ മാധവിയുടെ ക്ലൈമാക്സ് ഡയലോഗ് ഇവയെല്ലാം ആന്ദവല്ലി വീണ്ടും അവതരിപ്പിച്ചു.
നിരവധി കെപിഎസി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള കൊല്ലം സ്വദേശിനിയായ ആന്ദവല്ലി, കാട് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് 1973-ൽ ‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ടാണ് ഡബ്ബിങ് മേഖലയിലെത്തി. ”മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍” എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനു വേണ്ടി ഡബ്ബ് ചെയ്തതോടെയാണ് പ്രശസ്തിയിലെത്തുന്നത്
1992 ല്‍ ”ആധാരം” എന്ന ചിത്രത്തില്‍ ഗീതക്ക് വേണ്ടി ശബ്ദം നല്‍കിയതിന് കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു . നടിയും റേഡിയോ അനൗണ്‍സറുമായി ജോലി നോക്കിയ ആനന്ദവല്ലി ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നീലക്കുയിൽ എന്ന സീരിയലിൽ മുത്തശ്ശിയുടെ കഥാപാത്രം അവതരിപ്പിച്ചത് ആനന്ദവല്ലി ആയിരുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...