ആ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല! മുഴുവനും വാരിക്കോരി തന്നു, മനസ്സുതുറന്ന് മണിക്കുട്ടൻ
ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ മൊത്തത്തില്‍ കാത്തിരിപ്പുയര്‍ത്തിയ തമിഴ് ആന്തോളജി ചിത്രമാണ് ‘നവരസ’. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കി പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്നാണ്.
വലിയ താരനിരയും പ്രിയദര്‍ശനും ഗൗതം മേനോനും അടങ്ങിയ സംവിധായക നിരയുമുള്ള ചിത്രത്തിന്റെ ടീസറിനു താഴെ മലയാളത്തിലുള്ള കമന്റുകള്‍ ഏറെയും എത്തിയത് പക്ഷേ മറ്റൊരു താരത്തെ അന്വേഷിച്ചായിരുന്നു.
ബിഗ് ബോസ് മലയാളം സീസണ് 3 താരം കൂടിയായ മണിക്കുട്ടനെക്കുറിച്ചായിരുന്നു നിരവധി കമന്റുകള്‍. ‘നവരസ’യിലെ ഒന്‍പത് ചിത്രങ്ങളിലൊന്നില്‍ മണിയും അഭിനയിച്ചിട്ടുണ്ട്. പ്രിയദര്ശന് സംവിധാനം ചെയ്തിരിക്കുന്ന ‘സമ്മര്‍ ഓഫ് 92’ എന്ന ലഘുചിത്രത്തിലാണ് മണിക്കുട്ടന് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലൈവിൽ എത്തിയ മണിക്കുട്ടൻ ബിഗ് ബോസ് വിശേഷത്തിനോടൊപ്പം തന്നെ തന്റെ പുതിയ സിനിമകളായ കുഞ്ഞാലി മരയ്ക്കാറുടേയും നവരസയുടേയും വിശേഷം മണിക്കുട്ടൻ പങ്കുവെച്ചു.
നവരസയെ പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മരയ്ക്കാർ എന്നും മണിക്കുട്ടൻ പറയുന്നു. മോഹൻലാൽ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മണിക്കുട്ടനും ഒരു മികച്ച വേഷത്തിലെത്തുന്നുണ്ട്. തിയേറ്റർ റിലീസായി എത്തുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നു നടൻ ലൈവിൽ പറഞ്ഞു. താൻ ഗുരുസ്ഥാനീയനായി കാണുന്ന ഒരു വ്യക്തിയാണ് പ്രിയദർശനെന്നും താരം കൂട്ടിച്ചേർത്തു. അതുപോലെ തന്നെ നവരസയിയുടെ ട്രെയിലറിൽ തന്നെ അന്വേഷിച്ച് കൊണ്ടുള്ള പ്രേക്ഷകരുടെ കമന്റ് കണ്ടുവെന്നും വളരെ സന്തോഷമുണ്ടെന്നും നടൻ പറയുന്നു.
നവരസത്തിലെ യുട്യൂബ് കമന്റ്സിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നുള്ള ചോദ്യത്തിന്നി ങ്ങളുടെ സ്നേഹം വേറെ ലെവലെന്നാണ് മണിക്കുട്ടൻ മറുപടി നൽകിയത്. പലരും പറയാറുണ്ട് ഒരു പ്രോഗ്രാം തീർന്നാൽ പ്രേക്ഷകർ നമ്മളെ മറക്കുമെന്ന്. പക്ഷെ കഴിഞ്ഞ 2 മാസമായി നിങ്ങൾ എന്നെ മറന്നിട്ടില്ല , നിങ്ങളുടെ സ്നേഹം വേറെ ലെവൽ . എന്നെ പോലെ പരിമിതിയുള്ള ഒരു കലാകാരനെ മുന്നോട്ടുള്ള യാത്ര നിങ്ങളുടെ സ്നേഹമാണ്. ആ സ്നേഹം മുഴുവൻ വാരിക്കോരി നെറ്റ്ഫ്ലിക്സ് കമന്റ് ബോക്സിൽ തന്നെന്നും മണിക്കുട്ടൻ പറഞ്ഞു. അതോടൊപ്പം തന്നെ ബിഗ് ബോസ്സിൽ അവതരിപ്പിച്ച ലൂയിസിന്റെ ഒരു ഡയലോഗ് പറയുമോയെന്ന ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ഒരു ഡയലോഗും പറഞ്ഞു
ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ 9 വരെയായിരുന്നു ഷൂട്ടിംഗ്. തെങ്കാശി ആയിരുന്നു ലൊക്കേഷന്‍. യോഗി ബാബു സാര്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന്റെ കുട്ടിക്കാലം പറയുന്ന ഒരു ഭാഗമുണ്ട്, എണ്‍പതുകള്‍ പശ്ചാത്തലമാക്കിയുള്ളത്. അതിലാണ് രമ്യ നമ്പീശനും നെടുമുടി വേണു സാറിനുമൊപ്പം ഞാനും അഭിനയിച്ചിരിക്കുന്നത്. ‘നവരസ’ങ്ങളിലെ വിവിധ രസങ്ങള്‍ ആവിഷ്കരിക്കുന്ന ഒന്‍പത് ചിത്രങ്ങളില്‍ ഹാസ്യരസപ്രദാനമാണ് പ്രിയന് സാറിന്റെ സിനിമ”, മണിക്കുട്ടന് പറയുന്നു.
പ്രിയന് സാര്‍ തന്നെയാണ് വിളിച്ച് ഈ പ്രോജക്റ്റിന്റെ കാര്യം പറഞ്ഞത്. തമിഴ് സിനിമയിലെ സാങ്കേതികവിഭാഗങ്ങളില്‍ കൊവിഡ് കാലത്ത് സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനായി മണി രത്നവും നെറ്റ്ഫ്ളിക്സും ചേര്‍ച്ച് ചെയ്യുന്ന സിനിമയാണിത്. പ്രതിഫലം വാങ്ങാതെയാണ് എല്ലാവരും ഈ പ്രോജക്റ്റുമായി സഹകരിച്ചിരിക്കുന്നത്. സിനിമയില്‍ നിന്നു ലഭിക്കുന്ന വരുമാനം ഇവരിലേക്ക് പോകും
കമന്റ്സ് കണ്ടിരുന്നു. വലിയ താരനിരയും വലിയ ക്രൂവും ഒക്കെയുള്ള സിനിമയല്ലേ. ഈ പ്രോജക്റ്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തന്നെ വലിയ സന്തോഷം. ഇതുകൊണ്ട് തീരുന്നില്ലല്ലോ. ഇനിയും സിനിമകളൊക്കെ ചെയ്യേണ്ടതല്ലേ..”, മണിക്കുട്ടന് പറയുന്നു. അതേസമയം ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം പുതിയ പ്രോജക്റ്റുകളിലേക്കൊന്നും ക്ഷണം വന്നിട്ടില്ലെന്നും മണി പറയുന്നു. “അത്തരം അന്വേഷണങ്ങളൊന്നും വന്നിട്ടില്ല. പുതിയ സിനിമകള്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ എത്രയോ സിനിമകള്‍ റിലീസ് കാത്തിരിക്കുന്നുവെന്ന് മണിക്കുട്ടൻ പറയുകയുണ്ടായി
