Connect with us

ഒരു പ്രായമായാല്‍ നായികമാര്‍ക്കൊരു നാട്ടുനടപ്പുണ്ട്; അത് ബ്രേക്ക് ചെയ്യാനാണ് ശ്രമം ; ഉറച്ച നിലപാടുമായി ഐശ്വര്യ ലക്ഷ്മി !

Malayalam

ഒരു പ്രായമായാല്‍ നായികമാര്‍ക്കൊരു നാട്ടുനടപ്പുണ്ട്; അത് ബ്രേക്ക് ചെയ്യാനാണ് ശ്രമം ; ഉറച്ച നിലപാടുമായി ഐശ്വര്യ ലക്ഷ്മി !

ഒരു പ്രായമായാല്‍ നായികമാര്‍ക്കൊരു നാട്ടുനടപ്പുണ്ട്; അത് ബ്രേക്ക് ചെയ്യാനാണ് ശ്രമം ; ഉറച്ച നിലപാടുമായി ഐശ്വര്യ ലക്ഷ്മി !

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ മികച്ച കഥാപാത്രത്തിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. വളരെ ബോൾഡ് ആയ കഥാപാത്രങ്ങൾകൊണ്ട് ഐശ്വര്യ സിനിമാ ആസ്വാദകരെ വളരെയധികം തൃപ്തിപ്പെടുത്തുകയും ചെയ്തയിട്ടുണ്ട്.

അതേസമയം, മലയാള സിനിമയിൽ എത്ര നല്ല നായികമാർ വന്നാലും അധികനാൾ സിനിമയിൽ സജീവമാകാറില്ല. വിവാഹമാകുന്നതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് പൊതുവെയുള്ള കാഴ്ച. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള തന്റെ കഴ്ചപ്പാട് തുറന്നുപറയുകയാണ് ഐശ്വര്യ . ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ഒരു പ്രായമായാല്‍ നായികമാര്‍ കല്യാണം കഴിച്ചുപോകണമെന്നാണ് നാട്ടുനടപ്പെന്നും ഇപ്പോഴത്തെ കാലത്ത് അത് ബ്രേക്ക് ചെയ്യണമെന്നുമാണ് ഐശ്വര്യ പറയുന്നത്.

സിനിമയിലെ നായികമാര്‍ക്കൊരു ഷെല്‍ഫ് ലൈന്‍ ഉണ്ടെന്ന് പറയാറുണ്ട്. ഒരു സമയം കഴിഞ്ഞാല്‍ അവര്‍ കല്ല്യാണം കഴിച്ച് പോകണമെന്നാണ് നാട്ടുനടപ്പ്. അത് ബ്രേക്ക് ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഒരുപാട് പേര്‍ ആ ചിന്താഗതിയൊക്കെ തകര്‍ത്തിട്ടുണ്ട്. ആ മുന്നേത്തിന്റെ കൂടെ സഞ്ചരിക്കണം,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ നല്ല ബഹുമാനം ലഭിക്കുന്നുണ്ട്. ഒരുപാട് സിനിമ ചെയ്ത സംവിധായകര്‍ പോലും തനിക്കെന്താണ് പറയാനുള്ളതെന്ന് ചോദിക്കാറുണ്ട്.അങ്ങനെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഈ മാറ്റം ഇനിയുള്ള സിനിമകളില്‍ പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്, ഐശ്വര്യ പറഞ്ഞു.

ആദ്യത്തെ സിനിമയിലൊന്നും തന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല. അന്ന് തനിക്കൊന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം, ഐശ്വര്യ പറഞ്ഞു.

നിരവധി സിനിമാ ഓഡിഷനുകള്‍ക്ക് പോയിട്ടുണ്ടെന്നും ചിലയിടത്ത് നിന്ന് തന്നെ നിരസിച്ചിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു. തന്നെ നിരസിച്ച സിനിമകള്‍ തന്നെ ആവശ്യമില്ലാത്തതായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.

മായാനദിയ്ക്ക് ശേഷം വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ബ്രദേഴ്സ് ഡേ, വരത്തന്‍ എന്നീ ചിത്രങ്ങളില്‍ ഐശ്വര്യ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.ശേഷം തമിഴിലും ഐശ്വര്യ അഭിനയിച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം ജഗമേ തന്തിരമാണ് ഐശ്വര്യയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

about aiswarya lekshmi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top