Connect with us

‘നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക’, സ്വന്തം കാലില്‍ നടക്കാനാകാതിരുന്ന കാലം അതിജീവിച്ചതിനെ കുറിച്ച് മഞ്‍ജിമ മോഹൻ; തങ്ങളുടെ പ്രിയ താരത്തിന് എന്ത് പറ്റി; സംശയത്തോടെ ആരാധകർ

Malayalam

ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്‍ജിമ മോഹൻ. കളിയൂഞ്ഞാല്‍ എന്ന സിനിമയിലായിരുന്നു തുടക്കമാ കുറിച്ചത്. ഒരു വടക്കൻ സെല്‍ഫി എന്ന സിനിമയിലൂടെയായി നായികയായി തുടക്കമാ കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജിമ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ഇതാ മഞ്‍ജിമ മോഹൻ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

എന്റെ ‘വാക്കര്‍’ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍. പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക എന്നുമാണ് മഞ്‍ജിമ എഴുതിയിരിക്കുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് കാലിന് ശസ്‍ത്രക്രിയ നടത്തിയ കാര്യം മഞ്‍ജിമ മോഹൻ നേരത്തെ അറിയിച്ചിരുന്നു.

ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ.ഗണിതശാസ്‍ത്രത്തില്‍ മഞ്‍ജിമ മോഹൻ ബിരുദം നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും മഞ്‍ജിമ മോഹൻ നായികയായിട്ടുണ്ട്. തമിഴ് സിനിമയായ ദേവരാട്ടം ആണ് മഞ്‍ജിമ മോഹന്റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Continue Reading

More in Malayalam

Trending