Connect with us

മറ്റു മോഡലുകള്‍ക്കൊപ്പം നിന്ന തന്നോട് മമ്മൂട്ടിക്കൊപ്പം നില്‍ക്കാനും മമ്മൂട്ടിയുടെ കൈ പിടിക്കാനും നിര്‍ദേശം നല്‍കി, അൽപം പേടിയുണ്ടായിരുന്നു! എന്നാൽ അദ്ദേഹം ചിരിച്ചു കൊണ്ട് സമ്മതം നല്‍കി

Malayalam

മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നേഹ സക്സേന. കസബയില്‍ എത്തുന്നതിന് മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോഷൂട്ട് ചെയ്ത അനുഭവങ്ങളാണ് താരം വിശദീകരിക്കുന്നത്. താന്‍ ആദ്യമായി കൊച്ചിയില്‍ എത്തിയപ്പോള്‍ ഹോര്‍ഡിംഗ്‌സില്‍ കണ്ട താരത്തെ കുറിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട് എന്നാണ് നേഹ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്

മമ്മൂക്ക എങ്ങനെയാണ് ഇത്രയും എലഗന്‍സില്‍ തുടരുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളോടും വ്യക്തിത്വത്തോടും ആരാധന തോന്നിയിരുന്നു. മമ്മൂട്ടിക്കൊപ്പം ഒരു എഡിറ്റോറിയല്‍ ഷൂട്ടിന് കേരളത്തില്‍ എത്താനാകുമോ എന്ന ഓഫര്‍ വന്നപ്പോള്‍ വലിയ ആഹ്ലാദത്തിലായി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തണമായിരുന്നു. എങ്ങനെയൊക്കയോ കൊച്ചിയിലെത്തി.

മോഡലുകള്‍ കസവുസാരി ധരിച്ച് നില്‍ക്കുകയാണ്. താന്‍ ടെന്‍ഷനടിച്ചും. അപ്പോള്‍ മമ്മൂക്ക അങ്ങോട്ട് വന്നു. മറ്റു മോഡലുകള്‍ക്കൊപ്പം നിന്ന തന്നോട് മമ്മൂട്ടിക്കൊപ്പം നില്‍ക്കാനും മമ്മൂട്ടിയുടെ കൈ പിടിക്കാനും നിര്‍ദേശം നല്‍കി. താന്‍ ഒരല്‍പം പേടിയിലായിരുന്നു. പക്ഷെ അദ്ദേഹം ചിരിച്ചു കൊണ്ട് സമ്മതം നല്‍കി.

ഇതൊക്കെ കഴിഞ്ഞ് ഒരു ദിവസം, കുച്ച് കുച്ച് ഹോതാ ഹേ കണ്ടിരിക്കുമ്പോഴാണ് കസബയില്‍ അഭിനയിക്കാന്‍ വേണ്ടി മമ്മൂട്ടിയുടെ മാനേജര്‍ വിളിക്കുന്നത്. ആ ഫോട്ടോഷൂട്ട് ചെയ്യാന്‍ പറ്റിയതു തന്നെ സ്വപ്നതുല്യമായ അനുഭവമായിരുന്നു. ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്ന് ആദ്യം കരുതിയത്. വിറച്ചു കൊണ്ടാണ് സെറ്റില്‍ ചെന്നത്. പക്ഷെ മമ്മൂട്ടി എല്ലാവരെയും വളരെ കംഫര്‍ട്ടബിളായി നിര്‍ത്തുന്നയാളാണ് എന്ന് നേഹ പറഞ്ഞു.

More in Malayalam

Trending