Connect with us

ഐശ്വര്യ റായിയെ ഡിവോഴ്‌സ് ചെയ്‌തേക്കൂ, നിങ്ങള്‍ അവരെ അര്‍ഹിക്കുന്നില്ല; സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയ അഭിഷേക് ബച്ചന് വിമര്‍ശനം

Bollywood

ഐശ്വര്യ റായിയെ ഡിവോഴ്‌സ് ചെയ്‌തേക്കൂ, നിങ്ങള്‍ അവരെ അര്‍ഹിക്കുന്നില്ല; സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയ അഭിഷേക് ബച്ചന് വിമര്‍ശനം

ഐശ്വര്യ റായിയെ ഡിവോഴ്‌സ് ചെയ്‌തേക്കൂ, നിങ്ങള്‍ അവരെ അര്‍ഹിക്കുന്നില്ല; സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയ അഭിഷേക് ബച്ചന് വിമര്‍ശനം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ആരാധ്യ ബച്ചന്‍ ആണ് ഐശ്വര്യയുടേയും അഭിഷേകിന്റെ മകള്‍. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തില്‍ ആരാധകര്‍ക്ക് മാതൃകയാണ് അഭിഷേകും ഐശ്വര്യയും.

എന്നാല്‍ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ വിളളലുകള്‍ വീണിട്ടുണ്ട്. വാര്‍ത്തകളോട് താരങ്ങളോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമീപകാലത്തായി നടന്ന പല സംഭവങ്ങളും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു.

അഭിഷേക് ബച്ചന്റെ സഹോദരി ശ്വേത ബച്ചന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അഭിഷേക് ബച്ചന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. അഭിഷേക് ബച്ചന്റെയും ശ്വേത ബച്ചന്റെയും ചെറുപ്പകാലം തൊട്ടുള്ള ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചുകൊണ്ടുള്ള വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ സ്‌നേഹം പ്രകടിപ്പിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. പക്ഷെ, അതൃപ്തി പ്രകടിപ്പിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.

‘പിറന്നാള്‍ ആശംസകള്‍ ശ്വേത ദി!, ഞാന്‍ ചിലപ്പോള്‍ ഇതുവരെ പറഞ്ഞിരിക്കില്ല, പക്ഷെ നിങ്ങള്‍ എന്നുവെച്ചാല്‍ എനിക്ക് ലോകം തന്നെയാണ്. ലവ് യൂ,’ എന്നാണ് അഭിഷേക് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പ്. എന്നാല്‍ ഇതിന് പിന്നാലെയാണ് ആളുകള്‍ എതിര്‍പ്പുകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളും രേഖപ്പെടുത്തിയതത്.

ഐശ്വര്യയുടെ പിറന്നാളിന് ഒരു ചിത്രം മാത്രമാണ് പങ്കുവെച്ചിട്ടുള്ളതെന്നും ഇതുപോലെയുള്ള വീഡിയോ എന്തുകൊണ്ട് ഉണ്ടാക്കിയില്ലെന്നുമാണ് ചില ആരാധകരുടെ ചോദ്യം? ‘ഐശ്വര്യ റായിയെ ഡിവോഴ്‌സ് ചെയ്‌തേക്കൂ, നിങ്ങള്‍ അവരെ അര്‍ഹിക്കുന്നില്ല. ഇതുപോലെ ഒരു ക്യാപ്ഷനോ വീഡിയോയോ നിങ്ങള്‍ ഐശ്വര്യയ്ക്ക് വേണ്ടി ചെയ്തിട്ടില്ല. മകള്‍ക്ക് വേണ്ടി പോലും ചെയ്തിട്ടില്ല,’ എന്നാണ് ഒരു കമന്റ്.

‘സെലിബ്രിറ്റികളായ ആണുങ്ങള്‍ അവരുടെ ഭാര്യമാരെ തോല്‍പ്പിക്കുന്നത് ഇങ്ങനയാണ്. തന്റെ ഭാര്യയെ ഉയര്‍ത്താന്‍ കഴിയാത്ത ഭര്‍ത്താവാണ് ഇദ്ദേഹം…. എന്നാല്‍ അവര്‍ ഐശ്വര്യ റായി ബച്ചന്‍ ആണ്. കുടുംബത്തിലെ എല്ലാവരെയും കുറിച്ച് പാരഗ്രാഫ് കണക്ക് എഴുതുമ്പോള്‍ ഞാന്‍ മനസിലാക്കുന്നത് എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇത് തന്നെയാണ്,’ എന്നാണ് മറ്റൊരു കമന്റ്. ഐശ്വര്യയുടെയും മകളുടെയും പിറന്നാളിനോ മറ്റു വിശേഷങ്ങള്‍ക്കോ വളരെ ഫോര്‍മല്‍ ആയുള്ള പോസ്റ്റുകളാണ് അഭിഷേക് പങ്കുവെക്കുന്നതെന്നും എന്നാല്‍ അച്ഛന്റെയും അമ്മയുടെയും പിറന്നാളിനും മറ്റും അങ്ങനെ അല്ലെന്നുമാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

2000ത്തില്‍ റെഫ്യൂജീ എന്ന ചിത്രത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും അഭിഷേകിന് ബ്രേക് നല്‍കിയ ചിത്രം ധൂമാണ്. 2004ല്‍ ഇറങ്ങിയ ധൂം, അഭിഷേകിന് വലിയ ആരാധക കൂട്ടത്തെ തന്നെ സൃഷ്ടിച്ച് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അഭിനയിച്ച യുവ, സര്‍ക്കാര്‍, കഭി അല്‍വിദ നാ കെഹ്‌നാ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ഗുരു, ബണ്ടി ഓര്‍ ബബ്ലി എന്ന ചിത്രങ്ങളാണ് താരത്തിന്റെ മികച്ച വിജയങ്ങളായി കണക്കാക്കാവുന്ന ചിത്രം. തുടര്‍ന്ന് ദോസ്താന, ദസ്, ധൂം 2, ധൂം 3, ഹൗസ്ഫുള്‍ 3 എന്നീ ചിത്രങ്ങളിലും വേഷമിട്ട അഭിഷേക് ‘പാ’ എന്ന കോമഡി ചിത്രത്തില്‍ അഭിനയിക്കുകയും ചിത്രം പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. എന്നാല്‍ അഭിഷേക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് ഐശ്വര്യ റായിയുമായുള്ള വിവാഹത്തോടെയാണ്.

2002ല്‍ അഭിതാഭ് ബച്ചന്റെ അറുപതാം പിറന്നാളില്‍ കരീഷ്മ കപൂറുമായി അഭിഷേക് ബച്ചന്റെ എന്‍ഗേജ്‌മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും 2003ല്‍ അത് പിന്‍വലിച്ചു. 2006ല്‍ ധൂം 2ന്റെ ചിത്രീകരണത്തിനിടെയാണ് നടി ഐശ്വര്യയും അഭിഷേക് ബച്ചനും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് സിനിമകളില്‍ നിന്ന് വിട്ട് നിന്ന ഐശ്വര്യ ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നത്. ഇരുവര്‍ക്കും ആരാധ്യ എന്ന ഒരു മകളുമുണ്ട്.

More in Bollywood

Trending