
News
നടി ശരണ്യ പൊന്വര്ണ്ണന്റെ മകള്‍ വിവാഹിതയായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നടി ശരണ്യ പൊന്വര്ണ്ണന്റെ മകള്‍ വിവാഹിതയായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

അമ്മ വേഷങ്ങളിലൂടെ സുപരിചിതയായ താരമാണ് നടി ശരണ്യ പൊന്‍വര്‍ണ്ണന്‍. ഇപ്പോഴിതാ താരത്തിന്റെ മകള്‍ പ്രിയദര്‍ശിനി വിവാഹിതയായി എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിഘ്നേശാണ് വരന്. ചെന്നൈയിലെ മാനപാക്കത്തു വച്ച് നടന്ന വിവാഹ റിസപ്ഷനില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും നിരവധി സിനിമാപ്രവര്‍ത്തകരും പങ്കെടുത്തു.
പ്രിയദര്‍ശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകള്‍ കൂടി ശരണ്യയ്ക്കുണ്ട്. സംവിധായകനും നടനുമായ പൊന്‍വണ്ണനാണ് ശരണ്യയുടെ ഭര്‍ത്താവ്. 1996 ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ‘നായകന്’ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. ശരണ്യയുടെ അഭിനയ മികവ് എടുത്തു കാട്ടിയ ചിത്രമായിരുന്നു സീനു രാമസ്വാമി സംവിധാനം ചെയ്ത ‘തെന്മേര്ക്ക് പറുവക്കാട്ര്’.
ഉള്‍നാടന്‍ തമിഴ് ഗ്രാമങ്ങളിലെ സ്ത്രീകളുടെ പെരുമാറ്റരീതികളും സംസാരശൈലിയും ശരീരഭാഷയും ചോര്നന്ു പോകാതെ, ദേഷ്യവും സ്നേഹവുമെല്ലാം അനായാസേന ആവിഷ്കരിച്ച് ശരണ്യ പൊന്‍വണ്ണന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രങ്ങളിലൊന്നായിരുന്നു അത്. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ശരണ്യയ്ക്ക് നേടി കൊടുത്തു.
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...