Connect with us

മരണപ്പെട്ട അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വെക്കരുതെന്ന് പലരും പറയും, പക്ഷെ താനതൊന്നും കാര്യമാക്കാറില്ല; ശരണ്യ പൊന്‍വര്‍ണ്ണന്‍

Actress

മരണപ്പെട്ട അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വെക്കരുതെന്ന് പലരും പറയും, പക്ഷെ താനതൊന്നും കാര്യമാക്കാറില്ല; ശരണ്യ പൊന്‍വര്‍ണ്ണന്‍

മരണപ്പെട്ട അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വെക്കരുതെന്ന് പലരും പറയും, പക്ഷെ താനതൊന്നും കാര്യമാക്കാറില്ല; ശരണ്യ പൊന്‍വര്‍ണ്ണന്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ശരണ്യ പൊന്‍വണ്ണന്‍. നായികയായി ഒരു കാലത്ത് തിളങ്ങി നിന്ന താരമിപ്പോള്‍ ‘അമ്മ വേഷങ്ങളില്‍ സജീവമാണ്. നടനും സംവിധായകനുമായ പൊന്‍വണ്ണനെയാണ് ശരണ്യ വിവാഹം ചെയ്തത്. തന്റെ കുടുംബ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

‘എല്ലാ വീട്ടിലും പൂജാമുറിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ അതിനേക്കാള്‍ പ്രത്യേകത എന്റെ വീട്ടിലെ പൂജാമുറിക്കുണ്ട്. എന്റെ ഭര്‍ത്താവ് ഹിന്ദുവാണ്. ഞാന്‍ റോമന്‍ കാത്തലിക്കും. ഇത്രയും വര്‍ഷമായിട്ടും മതത്തെക്കുറിച്ച് ഒരു സംസാരം പോലും ഞങ്ങളുടെ വീട്ടില്‍ നടന്നിട്ടില്ല. ഏതാണ് മതമെന്ന് ചോദിച്ചാല്‍ മക്കള്‍ മറുപടി പറയാതെ ചിരിക്കും.

നിങ്ങള്‍ ചൈനക്കാരനെ കല്യാണം കഴിച്ചാല്‍ പോലും എനിക്ക് ഓക്കെയാണെന്ന് ഞാനവരെ കളിയാക്കും. അത്രയും ഓപ്പണാണ് ഞങ്ങള്‍. എല്ലാം ദൈവവും ഞങ്ങള്‍ക്ക് ഒന്നാണ്.’ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘പൂജാമുറിയില്‍ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. പൂജാമുറിയിലെ ജീസസിന്റെ ചിത്രം എന്റെ ഭര്‍ത്താവ് പെയ്ന്റ് ചെയ്തതാണ്. അദ്ദേഹം ഒരു ഹിന്ദുവാണെങ്കിലും എന്നേക്കാളും ബൈബിള്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അങ്ങനെയൊരു ഭര്‍ത്താവിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്.

എന്റെ കല്യാണത്തിന് മുമ്പാണ് അമ്മ മരിച്ചത്. അമ്മ എനിക്ക് ദൈവമാണ്. എന്റെ കുടുംബത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും എന്റെ അമ്മയാണ് കാരണം. അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വെക്കരുതെന്ന് പലരും പറയും. പക്ഷെ താനതൊന്നും കാര്യമാക്കാറില്ല’ ശരണ്യ പൊന്‍വണ്ണന്‍ പങ്കുവച്ചു.

More in Actress

Trending

Recent

To Top