Connect with us

20 ലക്ഷം പിഴയടയ്ക്കാതെ ജൂഹി ചൗള; കോടതി ഫീസ് തിരികെ വേണമെന്ന് താരം, ഞെട്ടിക്കുന്ന പ്രവൃത്തി, കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് കോടതി

News

5ജിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വിധിച്ച പിഴ അടയ്ക്കാതെ ബോളിവുഡ് നടി ജൂഹി ചൗള. പകരം കോടതി വിധിക്കെതിരെ നടി മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചു. കോടതി ഫീസ് റീഫണ്ട് ചെയ്യുക, ചുമത്തിയ 20 ലക്ഷം രൂപ പിഴ തള്ളുക, വിധിയിലെ ഹര്‍ജി തള്ളി എന്ന വാക്ക് മാറ്റി നിരസിച്ചു എന്നാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി മറ്റൊരു ഹര്‍ജി നല്‍കിയിരിക്കുകയാണ് നടി.

ജൂഹി ചൗളയുടെ പുതിയ നീക്കത്തില്‍ വിമര്‍ശനമറിയിച്ച ജഡ്ജി ഇത് ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. 5 ജിക്കെതിരായ ഹര്‍ജിയില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള മാന്യത കോടതി കാട്ടിയിരുന്നെന്നും എന്നിട്ടും ഇപ്പോള്‍ വിധി മാറ്റണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയുമായി വന്നത് ഞെട്ടിക്കുന്നതാണെന്നുമാണ് ജസ്റ്റിസ് ജെആര്‍ മിഥ അഭിപ്രായപ്പെട്ടത്.

രാജ്യത്ത് 5 ജി നെറ്റ് വര്‍ക്ക് അവതരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ജൂഹി ചൗളയുടെ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി 20 ലക്ഷം പിഴയിടുകയുമായിരുന്നു. ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു. നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി.

5 ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

More in News

Trending

Recent

To Top