Connect with us

നടി ശരണ്യ പൊന്‍വണ്ണന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

Malayalam

നടി ശരണ്യ പൊന്‍വണ്ണന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി ശരണ്യ പൊന്‍വണ്ണന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നിരവധി അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ നടി ശരണ്യ പൊന്‍വണ്ണന്റെ മകള്‍ പ്രിയദര്‍ശിനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സംവിധായകനും നടനുമായ പൊന്‍വര്‍ണ്ണനാണ് ശരണ്യയുടെ ഭര്‍ത്താവ്. പ്രിയദര്‍ശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകള്‍ കൂടിയുണ്ട് ഇരുവര്‍ക്കും. വിവാഹ തിയതി സംബന്ധിച്ച വിവരം ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.

1996-ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ നായകന്‍ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ നായികയായി ശരണ്യ തിളങ്ങി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ ശരണ്യ അമ്മ വേഷങ്ങളിലാണ് പിന്നീട് സജീവമായത്.

സൂര്യ, ധനുഷ്, നയന്‍താര, വിജയ് സേതുപതി തുടങ്ങിയ താരങ്ങളുടെയെല്ലാം അമ്മയായി ശരണ്യ നിരവധി സിനിമകളില്‍ വേഷമിട്ടു. മലയാളത്തില്‍ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ വേഷമിട്ടത്. കല്ലപാര്‍ട്ട്, എംജിആര്‍ മഗന്‍, ഭൂമി, അരുവ സണ്ടൈ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

More in Malayalam

Trending

Recent

To Top