കൊറോണ ലോക്ഡൗണ്‍ വന്നതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ മേഖലയാണ് സിനിമാ മേഖല. എന്നാൽ തോറ്റുമടങ്ങാതെ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയുള്ള സിനിമകളുടെ റിലീസ് തകൃതിയായി നടക്കുകയുണ്ടായി. തിയേറ്റര്‍ റിലീസ് എന്ന് പറഞ്ഞ് കാത്തിരുന്ന സൂപ്പര്‍താര ചിത്രങ്ങളും ആമസോണ്‍പ്രൈം, നെറ്റ്ഫ്ളിക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ഇതിനിടെ നെറ്റ്ഫ്ളിക്സ് പങ്കുവെച്ച ചില പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
മണി ഹീസ്റ്റ്, സെക്സ് എജ്യൂകേഷന്‍, നാര്‍കോസ്, സ്ട്രേഞ്ചര്‍ തിംഗ്സ്, എമിലി ഇന്‍ പാരിസ്, ബോജാക്ക് ഹോഴ്സ്മാന്‍ എന്നിങ്ങനെ നെറ്റ്ഫ്ളിക്സിന്റെ പോപ്പുലറായ ചില സീരിസുകളിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വിട്ടത്. രസകരമായ കാര്യം കഥാപാത്രത്തെ തമിഴ് പശ്ചാതലത്തിലും സ്റ്റൈലിലേക്കും മാറ്റി കൊണ്ടാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത് എന്നുള്ളതാണ്.
നാര്‍കോസിലെ പാബ്ലോ മുണ്ടുടുത്ത് നില്ക്കുന്നു. മുല്ലപ്പൂ ചൂടി എത്തുന്ന സെക്സ് ഏജ്യൂക്കേഷനിലെ ഏമി. സ്ട്രോഞ്ചര് തിംഗ്സിലെ എലവന് ഇഡ്ലി കഴിക്കാനിരിക്കുന്നു, മണി ഹീസ്റ്റിലെ പ്രൊഫസര്‍ തൈര് സാദവും മുട്ടക്കറിയുമടക്കമുള്ള വിഭാഗങ്ങളുടെ പേരുകള്‍ ബോഡില്‍ എഴുതി ഇരിക്കുന്നു, നെയ്യ് റോസ്റ്റിന്റെ ഫോട്ടോയെടുക്കുന്ന എമിലി ഇന്‍ പാരിസിലെ എമിലി, കൈലിയും ബനിയനുമിട്ട ബൊജാക്ക് ഹോഴ്സ്മാന്‍ എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ കഥാപാത്രങ്ങളെ കാണാൻ സാധിക്കുക.
നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ക്ക് അറിയാം. പക്ഷേ വിഷമിക്കേണ്ട. ഇവരുടെ രഹസ്യങ്ങള്‍ ഉടനടി വെളിപ്പെടുത്തും. ജൂലൈ ഏഴ് വരെ കാത്തിരുന്നോളൂ എന്നും ജൂലൈ ഏഴ് എന്നുള്ളത് നിങ്ങളുടെ കലണ്ടറില്‍ മാര്‍ക്ക് ചെയ്ത് വെക്കാനും പറയുന്നു.
ഒപ്പം ‘നമ്മ സ്റ്റോറീസ് നമ്മ നെറ്റ്ഫ്ളിക്സ്’ എന്ന ഹാഷ് ടാഗും പോസ്റ്ററിനൊപ്പം കൊടുത്തിട്ടുണ്ട്. അതേ സമയം ഈ സീരിസുകള്‍ തമിഴില്‍ വരുന്നതിന്റെ ഭാഗമാണോ എന്ന തരത്തിലുള്ള സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നുണ്ട്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....