രണ്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിലെത്തുന്നു എന്നുള്ള വാര്‍ത്തകള്‍ ആരാധകരടക്കം എല്ലാവരും വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അതോടൊപ്പം മമ്മൂട്ടി വില്ലനായി എത്തുന്നു എന്നുള്ളതും ചര്‍ച്ചാ വിഷയമായി. നാഗാര്‍ജ്ജുനയുടെ മകന് അഖില്‍ അക്കിനേനിയുടെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലനായി എത്തുന്നത്.
ടോളിവുഡും മോളിവുഡും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പേര് ഏജന്റ് എന്നാണ്. ഇപ്പോഴിതാ ടോളിവുഡ് സിനിമാ കോളങ്ങളില്‍ വൈറലാകുന്നത് ചിത്രത്തിന് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലമാണ്. വന്‍ തുകയാണ് ചിത്രത്തിനായി മെഗാസ്റ്റാര്‍ വാങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ടോളിവുഡ് മാധ്യമമായ ടോളിവുഡ് ഡോട് നെറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 3 കോടി രൂപയാണ് ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലം. അതേസമയം ഈ ചിത്രത്തിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ ഒദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഈ അടുത്ത കാലത്തൊന്നും മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തിയിട്ടില്ല.
യാത്രയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലെത്തുന്ന ചിത്രമാണ് എജന്റ്. ‘സൈറാ നരസിംഹ റെഡ്ഡി’ സംവിധാനം ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എസ്പ്യനാജ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. പുതുമുഖതാരം സാക്ഷി വൈദ്യയാണ് അഖിന്റെ നായികയായി എത്തുന്നത് .ഈ മാസം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...