Connect with us

‘ഇതിന് പകരം ഞാന്‍ വീട്ടില്‍ വന്നു ബിരിയാണി കഴിച്ചോളാം’; ദുല്‍റഖിന്റെ ചിത്രത്തിന് കമന്റുമായി പൃഥ്വിരാജ്, ഒപ്പം ആരാധകരും

Malayalam

‘ഇതിന് പകരം ഞാന്‍ വീട്ടില്‍ വന്നു ബിരിയാണി കഴിച്ചോളാം’; ദുല്‍റഖിന്റെ ചിത്രത്തിന് കമന്റുമായി പൃഥ്വിരാജ്, ഒപ്പം ആരാധകരും

‘ഇതിന് പകരം ഞാന്‍ വീട്ടില്‍ വന്നു ബിരിയാണി കഴിച്ചോളാം’; ദുല്‍റഖിന്റെ ചിത്രത്തിന് കമന്റുമായി പൃഥ്വിരാജ്, ഒപ്പം ആരാധകരും

നിരവധി ആരാധകരുള്ള യുവതാരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗണിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് പോകുന്നതിന്റെ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് താഴെ പൃഥ്വിരാജ് പങ്കുവെച്ച കമന്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

‘ഈ ചിത്രത്തിന്റെ കോംപോസിഷന്‍ എന്റെ സിനിമയിലേക്ക് എടുക്കുകയാണ്. ഇതിന് പകരം ഞാന്‍ വീട്ടില്‍ വന്നു ബിരിയാണി കഴിച്ചോളാം’ എന്ന പൃഥ്വിരാജ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ നടന് രസകരമായ മറുപടി ദുല്‍ഖറും നല്‍കിയിട്ടുണ്ട്. ‘ഇതെന്താണ് ഹെഡ്സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയുന്ന പോലാണല്ലോ’, എന്നാണ് ദുല്‍ഖര്‍ നല്‍കിയ മറുപടി.

പൃഥ്വിരാജിന് പുറമെ നിരവധിപ്പേര്‍ ദുല്‍ഖറിന്റെ ചിത്രത്തില്‍ രസകരമായ കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. 

അതേസമയം, കഴിഞ്ഞ ദിവസം ഷൂട്ടിംഗ് സെറ്റിലേയ്ക്ക് പോകുന്ന ചിത്രം പൃഥ്വിരാജും പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ കോള്‍ഡ് കേസ് ആയിരുന്നു താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമില്‍ ഡയറക്ട് റിലീസ് ആയി ആണ് ചിത്രം എത്തിയത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക.


More in Malayalam

Trending

Recent

To Top