
Social Media
എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കാൻ; വർക്ക് ഔട്ട് ചിത്രങ്ങളുമായി അനുശ്രീ
എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കാൻ; വർക്ക് ഔട്ട് ചിത്രങ്ങളുമായി അനുശ്രീ

മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്.
രൂപഭാവങ്ങളിൽ തനി നാട്ടിൻപ്പുറത്തുകാരിയെ ഓർമിപ്പിക്കുന്ന നായികാവേഷങ്ങളായിരുന്നു ആദ്യകാലത്ത് അനുശ്രീയെ തേടിയെത്തിയത്. എന്നാൽ അതിനൊപ്പം തന്നെ മോഡേൺ വേഷങ്ങളും കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രീ തെളിയിച്ചു.
ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നൽകുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനുശ്രീ ഷെയർ ചെയ്ത ഏറ്റവും പുതിയ വർക്ക് ഔട്ട് പടങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. “എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കാൻ,” ചിത്രങ്ങൾ പങ്കുവയ്ക്കുന്നു എന്നാണ് അനുശ്രീ കുറിച്ചത്
അതേസമയം കഴിഞ്ഞ ദിവസം അനുശ്രീ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നു. “ലിപ് ലോക്ക് സീൻ ചെയ്യുമോ? ഇപ്പോ മലയാളത്തിൽ ഇതൊക്കെ ഉണ്ടേ… അത്കൊണ്ട് ചോദിച്ചതാ,” എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘യെസ്’ എന്നാണ് അനുശ്രീ മറുപടി നൽകിയത്.
ഉണ്ണി മുകുന്ദനെ കുറിച്ച് എന്താ അഭിപ്രായം എന്നു ചോദിച്ചയാൾക്ക് , ഉണ്ണിച്ചേട്ടൻ സൂപ്പറല്ലേ, അവിടെ ഒറ്റപ്പാലത്ത് ഹാപ്പി, ബർഫി, ടോഫി എന്നിവരോടൊപ്പം മഴയൊക്കെ കണ്ടിരിക്കുന്നു എന്നും അനുശ്രീ മറുപടി നൽകി.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...