
Malayalam
ശരിക്കും അത്ഭുതമാണ്, താന്‍ ശരിക്കും വണ്ടറടിച്ചിരിക്കുകയാണ്; ട്രോളുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ചെമ്പില്‍ അശോകന്
ശരിക്കും അത്ഭുതമാണ്, താന്‍ ശരിക്കും വണ്ടറടിച്ചിരിക്കുകയാണ്; ട്രോളുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ചെമ്പില്‍ അശോകന്

ലോക്നാഥ് ബെഹ്റ വിരമിച്ചതിനു ശേഷം ഡിജിപിയായി അനില്‍കാന്ത് ആണ് ചുമതലയേറ്റത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ നടന് ചെമ്പില്‍ അശോകനെ കുറിച്ചുള്ള ട്രോളുകളായിരുന്നു. ചെമ്പില്‍ അശോകനെ ഡിജിപി അനില്‍കാന്തിന്റെ അപരനായാണ് ചിത്രീകരിച്ചിരിക്കുന്നത്. പോലീസ് വേഷത്തിലുള്ള ചെമ്പില്‍ അശോകന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് ചെമ്പില്‍ അശോകന്. ട്രോള്‍ കണ്ട് താന്‍ വണ്ടര്‍ അടിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘പാഷാണം ഷാജി ഏതാണ് ബെഹ്റ സര് ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്.
അതുകണ്ട് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ഇതാ എനിക്ക് അപരനായി അനില്‍കാന്ത് സര് വന്നിരിക്കുന്നു. ശരിക്കും വണ്ടര്അടിച്ചിരിക്കുകയാണ്. ഇത്രയും ഉയരങ്ങളില്‍ നില്ക്കുന്ന അനില്‍കാന്തുമായി എനിക്ക് രൂപസാദൃശ്യം ഉണ്ടെന്ന് പറയുമ്പോള്‍ അത്ഭുതമാണ്.’ ചെമ്പില്‍ അശോകന്
ലോക്നാഥ് ബെഹ്റയെ തിരഞ്ഞെടുത്തപ്പോള്‍ കോമഡി കലാകാരന് സാജു നവോദയെയാണ് അപരനായി ചിത്രീകരിച്ചത്. അതിന്റെയും ചിത്രങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാജു നവോദയ പോലീസ് വേഷത്തില്‍ നില്ക്കുന്ന ചിത്രത്തില്‍ താങ്ക് യൂ എന്നും ചെമ്പില്‍ അശോകന് പോലീസ് വേഷത്തില്‍ നില്ക്കുന്ന ചിത്രത്തിന് വെല്‍ക്കം എന്നുമാണ് എഴുതിയിരിക്കുന്നത്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...