
Malayalam
ശിവൻ ചേട്ടൻ തിരിച്ചു പോയി, സ്വന്തം മണിക്കുട്ടിയുടെ അടുത്തേക്ക്; ദീദി ദാമോദരൻ
ശിവൻ ചേട്ടൻ തിരിച്ചു പോയി, സ്വന്തം മണിക്കുട്ടിയുടെ അടുത്തേക്ക്; ദീദി ദാമോദരൻ

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. എഴുത്തിലേക്ക് നയിച്ച മാർഗ്ഗദർശിയായിരുന്നു ശിവൻ ചേട്ടൻ എന്ന് തിരക്കഥാകൃത്ത് ദീദീ ദാമോദരൻ പറയുന്നു.
ദീദി ദാമോദരന്റെ കുറിപ്പ്
ശിവൻ ചേട്ടൻ തിരിച്ചു പോയി, സ്വന്തം മണിക്കുട്ടിയുടെ അടുത്തേക്ക്
അതിൽ ശിവൻ ചേട്ടൻ സന്തുഷ്ടനുമായിരിക്കും. അത്രയധികം ആ വിരഹത്തെക്കുറിച്ച് നേരിൽ കേട്ടിട്ടുട്ടുണ്ട്.
മരിച്ചിട്ടും എന്നും സംസാരിക്കുന്ന പ്രണയം. ശിവൻസിലെ മണികുടീരം ആ അനശ്വര പ്രണയത്തിന്റെ സ്മാരകമാണ്. ഭൂമിയിൽ ബാക്കിയായവർക്കാണ് നഷ്ടം മുഴുവനും.
ആ തിരിച്ചു പോക്കിൽ വറ്റിപ്പോകുന്നത് സ്നേഹത്തിന്റെ ഒരു കടലാണ്.
എഴുത്തിലേക്ക് നയിച്ച മാർഗ്ഗദർശിയായിരുന്നു ശിവൻ ചേട്ടൻ.
അവിചാരിതമായി അച്ഛൻ പോയപ്പോൾ പകരം സ്നേഹത്തണൽ പടർത്തിയ ആ കരുതൽ ജീവിയ്ക്കാനുള്ള പ്രത്യാശയായിരുന്നു . എന്നും. ആ നഷ്ടം ഒരിക്കലും നികത്താവാത്ത വേദനയാണ് .
വിട പറയാനാകാത്ത വേദന. അച്ചടിച്ച പോലുള്ള വിടവുറ്റ കയ്യക്ഷരത്തിലുള്ള കത്തുകളും ഓണത്തിനും വിഷുവിനും മറക്കാതെ അയയ്ക്കുന്ന സ്നേഹ സമ്മാനങ്ങളും സുഖവിവരമന്വേഷിച്ചുള്ള വിട്ടു പോകാത്ത ഫോൺ കോളുകളുമൊക്കെ നഷ്ടസ്പർമായി അവശേഷിക്കുമെങ്കിലും ആ സ്നേഹക്കടൽ എന്നും മനസ്സിൽ ജീവിക്കും.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...