
Malayalam
സംവിധായക ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍
സംവിധായക ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായക ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരം. ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്തുവെങ്കിലും ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ 9.45ന് കവരത്തി പൊലീസ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. ഇത് മൂന്നാം തവണയാണ് ഐഷയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്.
ലക്ഷ്യദ്വീപിലെ പ്രശ്നങ്ങളെ കുറിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയാണ് കവരത്തി പൊലീസില്‍ പരാതി നല്‍കിയത്. കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം തേടിയ ഐഷയോട് ഹൈക്കോടതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനം വിലക്കിയതിനെതിരെ കൂടുതര്‍ എംപിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. എളമരം കരിം, ഡോ. ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് കോടതിയില്‍ ഇന്നലെ ഹരജി നല്‍കിയത്.
എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനായി മാറ്റി. അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം കോവിഡ് നിയന്ത്രണം ലംഘിച്ച് വലിയ ഒരു സംഘം ദ്വീപിലെത്തിയതായി എംപിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കില്‍ രണ്ടു തരം നിലപാട് ശരിയല്ലെന്നും നിസാര കാരണങ്ങള്‍ കാണിച്ചു പാര്‍ലമെന്റ് അംഗങ്ങള്‍ക്കു അനുമതി നിഷേധിക്കാനാവില്ലെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...