
Malayalam
‘ചക്കപ്പഴത്തിലെ സുമ’യുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്തോഷം!!, ഇനി ദിവസങ്ങള്‍ മാത്രം; ആശംസകളുമായി ആരാധകര്‍
‘ചക്കപ്പഴത്തിലെ സുമ’യുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്തോഷം!!, ഇനി ദിവസങ്ങള്‍ മാത്രം; ആശംസകളുമായി ആരാധകര്‍

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ചക്കപ്പഴം. വളരെ ലളിതമായി ഭംഗി ചോര്‍ന്ന് പോകാതെ തന്നെ അവതരിപ്പിക്കുന്നത് കൊണ്ടു തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പരമ്പരയിലെ എല്ലാ കഥാപാത്രത്തെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് സുമേഷ് ആയി എത്തിയ റാഫിയ്ക്കും ആരാധകര്‍ ഏറെയാണ്. പ്രേക്ഷകരുടെ സ്വന്തം സുമയാണ് റാഫി ഇന്ന്.
ആദ്യമായി ആണ് റാഫി ടെലിവിഷന്‍ മേഖലയിലേക്ക് എത്തുന്നത്. തന്റെ സുഹൃത്തുക്കളാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഒരിക്കല്‍ റാഫി പറഞ്ഞിട്ടുണ്ട്. സംവിധായകന് ഉണ്ണികൃഷ്ണന് കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് ഓഡിഷന് വഴി റാഫി ചക്കപ്പഴത്തിലേക്ക് എത്തിയത്. ടിക് ടോക്കിലൂടെയാണ് ഒരുപാട് ആളുകളിലേക്ക് എത്തിപ്പെടാന്‍ റാഫിക്ക് കഴിഞ്ഞത്. പെയിന്റിങ്ങും മേശരി പണിയും ഒക്കെയായി ജീവിതം മുന്പോട്ട് കൊണ്ടുപോകുന്നതിന് ഇടയിലുള്ള സമയത്താണ് റാഫി ടിക് ടോക് വീഡിയോകളില്‍ നിറഞ്ഞത്. ഇതിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ റാഫിയ്ക്കായി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ റാഫിയുടെ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്. റാഫിയുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കത്തില്‍ ആണ് വീട്ടുകാര്‍ എന്നാണ് ചില പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. റാഫിയുടെ പ്രണയിനി എന്ന് സോഷ്യല്‍ മീഡിയ പറയുന്ന ടിക് ടോക് സ്റ്റാര്‍ മഹീനയാണ് വിവാഹവിശേഷം പങ്ക് വച്ചത്. മഹീനയുടെ പ്രൊഫൈല്‍ വഴിയാണ് നിശ്ചയം ജൂലൈ നാലിന് ഉണ്ടാകും എന്ന സൂചനകള്‍ ആരാധകര്‍ക്ക് ലഭിച്ചത്. എന്നാല്‍ കല്യാണച്ചെക്കന് എന്താ ഒന്നും മിണ്ടാത്തത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ റാഫി ഇതിനോട് പ്രതികരിക്കാഞ്ഞതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മുമ്പ് ഒരു അഭിമുഖത്തില്‍ താന്‍ പരമ്പരയിലേയ്ക്ക് എത്തിയതിനെ കുറിച്ച് റാഫി പറഞ്ഞിരുന്നു. ഒരു പരമ്പരയിലെത്തുന്നതിനു മുമ്പ് ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. അതിനു ശേഷമാണ് ആദ്യമായി ടെലിവിഷന്‍ മേഖലയിലേക്ക് എത്തുന്നത്. അതിന് ഒരുപാട് സന്തോഷം ഉണ്ട്. അതിനുള്ള നന്ദി എന്റെ സുഹൃത്തുക്കളോടാണ്. അവര്‍ ആണ് എന്നെ ബൂസ്റ്റ് ചെയ്ത ഇന്ന് ഈ കാണുന്ന ആളാക്കി മാറ്റിയത്. ചക്കപ്പഴത്തിലേക്ക് ആദ്യമായി എന്നെ വിളിക്കുന്നത് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് മോഹന്‍ സാര്‍ ആണ്.. പിന്നെ ഒരു ഒഡിഷന് ഉണ്ടായിരുന്നു. അവിടെ വച്ച് സംവിധായകന് ഉണ്ണികൃഷ്ണന് സാര്‍ കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് ഞാന്‍ ഈ പരമ്പരയിലേക്ക് എത്തിയത്. പിന്നെ അദ്ദേഹത്തിന്റെ ഒരു ട്രീറ്റ്മെന്റിലൂടെ സന്തോഷത്തോടെ മുന്പോട്ട് പോകുന്നു എന്നും റാഫി പറഞ്ഞിരുന്നു.
ടിക് ടോക്കിലൂടെയാണ് ഒരുപാട് ആളുകളിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞത്. ഒരുപാട് ആള്ക്കാര് തിരിച്ചറിഞ്ഞതും. സത്യം പറഞ്ഞാല്‍ ഒരുപാട് സന്തോഷം ഉണ്ട്. ഒരുപാടു പേരിലേക്ക് എത്തപെടാന്‍ കഴിഞ്ഞത്തില്‍. ആ സമയം ഒക്കെ നന്നായി മിസ് ചെയ്യാറുണ്ട്. അന്നൊക്കെ പെയിന്റിങ്ങും അത്യാവശ്യം മേശരി പണിയും ഒക്കെ ഉണ്ടായിരുന്നു. അതിന്റെ ഇടക്ക് സമയം കണ്ടെത്തിയാണ് ഞങ്ങള്‍ കൂട്ടുകാര്‍ അത്തരം വീഡിയോകള്‍ ഇട്ടിരുന്നത്. ആ സമയം ഒക്കെ മിസ് ചെയ്യാറുണ്ട്.
ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ചിട്ടാണ് ഇവിടെ വരെ എത്തിയത്. ജീവിതം എന്ന് പറഞ്ഞാല്‍ നമ്മള് കഷ്ടപെടണമല്ലോ. സത്യം പറഞ്ഞാല്‍ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. അങ്ങിനെയാണ് ഇവിടെ വരെ എത്തിയതും. സെലിബ്രിറ്റി ഒന്നും ആയിട്ടില്ല, അങ്ങനെ ഒന്നും ഇല്ല. നമ്മള് സാധാരണക്കാരന്. നമ്മളെ എല്ലാവരും സാധാരണക്കാരന് ആയി കാണുക, അങ്ങനെ ജീവിക്കുക അത് തന്നെയാണ് ആഗ്രഹവും. അങ്ങനെ വലിയ സ്വപ്നം ഒന്നും ഇല്ല; നല്ലൊരു നടന് ആകണം എന്ന ആഗ്രഹം ഉണ്ട് അതാണ് ഏറ്റവും വലിയ ആഗ്രഹം. വീട്ടിലെ കാര്യങ്ങള്‍ ഒക്കെ ഭംഗിയായി നോക്കാനും, സന്തോഷത്തോടെ ജീവിക്കാനും കഴിയണം എന്ന ആഗ്രഹവും ഉണ്ട്. പിന്നെ പ്രേക്ഷകര്‍ തരുന്ന ഈ പിന്തുണ അങ്ങോളം എന്റെ അഭിനയജീവിതത്തില്‍ ഉണ്ടാകണം എന്നും ആഗ്രഹം ഉണ്ടെന്ന് റാഫി പറഞ്ഞിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...