Connect with us

‘ഈ സ്‌കൂട്ടര്‍ എനിക്ക് എന്നും ഏറ്റവും വിലയേറിയ സ്വത്താണ്’; അച്ഛന്റെ ഓര്‍മ്മയില്‍ നടന്‍ സോനു സൂദ്

News

‘ഈ സ്‌കൂട്ടര്‍ എനിക്ക് എന്നും ഏറ്റവും വിലയേറിയ സ്വത്താണ്’; അച്ഛന്റെ ഓര്‍മ്മയില്‍ നടന്‍ സോനു സൂദ്

‘ഈ സ്‌കൂട്ടര്‍ എനിക്ക് എന്നും ഏറ്റവും വിലയേറിയ സ്വത്താണ്’; അച്ഛന്റെ ഓര്‍മ്മയില്‍ നടന്‍ സോനു സൂദ്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സോനു സൂദ്. ഇപ്പോഴിതാ ഫാദേഴ്സ് ഡേയില്‍ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. തന്റെ പിതാവ് ഇപ്പോള്‍ തനിക്ക് ഒപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ തനിക്ക് എന്നും വിലപ്പെട്ട സ്വത്തായിരിക്കുമെന്നാണ് സോനു സൂദ് പറയുന്നത്.

‘പ്രിയപ്പെട്ട ഡാഡ്, അങ്ങ് എന്നോടൊപ്പം ഇല്ലെങ്കിലും അങ്ങയുടെ ഈ സ്‌കൂട്ടര്‍ എനിക്ക് എന്നും ഏറ്റവും വിലയേറിയ സ്വത്തായിരിക്കും. അങ്ങയെ ഇപ്പോഴും ഞാന്‍ മിസ് ചെയ്യുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് താരം പറഞ്ഞത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭം മുതല്‍ സമൂഹമാധ്യമത്തിന്റെ സഹായത്തോടെ ഓക്‌സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സഹായിക്കുകയാണ് സോനു സൂദ്. മാത്രമല്ല, ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമം കാരണം വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം ഓക്‌സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചിരുന്നു.

സമയമാണ് നിലവില്‍ നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളി. എല്ലാം സമയത്ത് തന്നെ എത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്നും സോനൂ സൂദ് പറഞ്ഞിരുന്നു.കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു.

More in News

Trending

Recent

To Top