‘എന്നേക്കാള്‍ വലിയ കവിയാണ് നീ’ എന്ന് ഞാന്‍ രമേശനോട് പറയുമായിരുന്നു’; രണ്ടു സഹോദരന്മാര് തമ്മിലുള്ള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍, കവി എസ് രമേശന് നായരുടെ വിയോഗത്തില്‍ ശ്രീകുമാരന്‍ തമ്പി

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന് നായരുമായി തനിക്കുണ്ടായിരുന്നത് സഹോദരതുല്യമായ ബന്ധമായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശ്രീകുമാരന്‍ തമ്പി രമേശന് നായരെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് രമേശന് നായര്‍ മരണപ്പെട്ടത്. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിസ് സബ്എഡിറ്ററായും ആകാശവാണിയില്‍ പ്രൊഡ്യൂസര്‍ ആയും ജോലിചെയ്തിരുന്നു. 1985-ല്‍ പുറത്തിറങ്ങിയ രംഗം എന്ന ചിത്രത്തിലൂടെയായിരുന്നു രമേശന് നായര്‍ സിനിമാ രംഗത്തിലേയ്ക്കെത്തിയത്. പിന്നീട് അഞ്ഞൂറോളം സിനിമ പാട്ടുകളും ആയിരത്തോളം ഭക്തിഗാനങ്ങളും രചിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് പച്ചാളം ശാന്തി കവാടത്തില്‍ വച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍.
ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം;
‘എന്നേക്കാള്‍ വലിയ കവി; ഞാനും രമേശനും തമ്മിലുള്ള ബന്ധം രണ്ടു കവികള്‍ തമ്മിലുള്ള ബന്ധമായിരുന്നില്ല; രണ്ടു സഹോദരന്മാര് തമ്മിലുള്ള ബന്ധമായിരുന്നു. ഫോണില്‍ വിളിക്കുമ്പോള്‍ ഹാലോ എന്നല്ല ‘ചേട്ടാ’ എന്ന വിളിയാണ് ആദ്യം കേള്‍ക്കുക. മലയാള കവിതയുടെ പാരമ്പര്യശക്തിയിലും സൗന്ദര്യത്തിലും ഊന്നി നിന്നുകൊണ്ട് പൂര്‍വ്വസൂരികളെപ്പോലും പിന്നിലാക്കുന്ന ശൈലിയില്‍ ഉദാത്ത കവിതകള്‍ രചിച്ച കവിയാണ് എസ് രമേശന് നായര്‍.
‘എന്നേക്കാള്‍ വലിയ കവിയാണ് നീ’ എന്ന് ഞാന്‍ രമേശനോട് പറയുമായിരുന്നു. അനവധി വേദികളില്‍ വെച്ച് ഞാന്‍ അത് പരസ്യപ്പെടുത്തിയിട്ടുമുണ്ട്. രമേശന്റെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ സൗന്ദര്യമാര്‍ന്നവയാണ്. അരനൂറ്റാണ്ടുകാലം നീണ്ടു നിന്ന അനസൂയവിശുദ്ധമായ ഒരു ബന്ധത്തിനാണ് ഈ മരണം തിരശ്ശീലയിട്ടത്. എങ്ങനെ ഞാന്‍ മറക്കും ആ ആലിംഗനത്തിലെ സ്നേഹോര്ജ്ജം.?’
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...