Connect with us

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ രണ്ടാമത്തെ ചിത്രം, നായകന്‍ മോഹന്‍ലാല്‍ തന്നെ; പ്രഖ്യാപനവുമായി താരം; ആകാംക്ഷയോടെ ആരാധകര്‍

Malayalam

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ രണ്ടാമത്തെ ചിത്രം, നായകന്‍ മോഹന്‍ലാല്‍ തന്നെ; പ്രഖ്യാപനവുമായി താരം; ആകാംക്ഷയോടെ ആരാധകര്‍

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ രണ്ടാമത്തെ ചിത്രം, നായകന്‍ മോഹന്‍ലാല്‍ തന്നെ; പ്രഖ്യാപനവുമായി താരം; ആകാംക്ഷയോടെ ആരാധകര്‍

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബ്രോ ഡാഡി എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

‘എന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡി എന്ന ചിത്രത്തില്‍ ഒരിക്കല്‍ കൂടി ലാലേട്ടന്‍ തന്നെയാണ് പ്രധാന കഥാപാത്രമാവുന്നത്. ചിത്രത്തില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം ഞാനും ഒരു മുഴുനീളന്‍ കഥാപാത്രമാണ്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രീജിത്തും ബിബിനും തിരക്കഥ നിര്‍വ്വഹിച്ച് രസകരമായൊരു കുടുംബ ചിത്രമാണിത്. നിങ്ങളെ ചിരിപ്പിക്കാനും, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന രസകരമായൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം. സന്തോഷം തരുന്ന ഒരു സിനിമ കാണേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. എത്രയും പെട്ടന്ന് തന്നെ ആരംഭിക്കും’ എന്നും പൃഥ്വിരാജ് പറഞ്ഞു.

ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് പൃഥ്വിരാജ് അറിയിച്ചത്.

More in Malayalam

Trending

Recent

To Top