‘ഒരുപാട് സിനിമകള്‍ തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് അറിയാം, സ്വയം സാഹചര്യങ്ങള്‍ സുരക്ഷിതമാണെന്ന് തോന്നാതെ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കില്ല’ എന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ പ്രതിസന്ധി നേരിട്ട മേഖലയായിരുന്നു സിനിമാ മേഖല. എന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഷൂട്ടിങ്ങ് പുനരാംഭിക്കാന്‍ ഒരുങ്ങുകയാണ് എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അക്ഷയ് കുമാറിന്റെയും കങ്കണ റണാവത്തിന്റെയും സിനിമ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് വിവരം. പക്ഷെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ചിത്രീകരണം ആരംഭിക്കാന്‍ തനിക്ക് ഇനിയും സമയം വേണമെന്ന് പറയുകയാണ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി.
‘ലോക്ക്ഡൗണ്‍ ഇളവുകളില്‍ സിനിമ ചിത്രീകരണവും ഉള്‍പ്പെടുത്തിയത് നല്ല കാര്യമാണ്. എന്നാല്‍ ഇത് ഷൂട്ടിങ്ങ് പുനരാംഭിക്കാനുള്ള നല്ല സമയമാണോ എന്നതില്‍ എനിക്ക് ഉറപ്പില്ല. ഞാന്‍ വീട്ടില്‍ മുംബൈയില്‍ എനിക്ക് ചെയ്യാന്‍ സാധിക്കാത്തതായ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്റെ സ്ഥലത്ത് കൃഷി ചെയ്ത് വേണ്ട പച്ചക്കറികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍.
കഴിഞ്ഞ കുറച്ച് വര്‍ഷം ഞാന്‍ നന്നായി ജോലി ചെയ്തിരുന്നു. അതിനാല്‍ എനിക്ക് ഉടനെ തന്നെ സിനിമയിലേക്ക് മടങ്ങി പോകണമെന്നില്ല. ഒരുപാട് സിനിമകള്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് അറിയാം. പക്ഷെ എനിക്ക് സ്വയം സാഹചര്യങ്ങള്‍ സുരക്ഷിതമാണെന്ന് തോന്നാതെ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കില്ല’ എന്നും അദ്ദേഹം പറഞ്ഞു.
നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന് സംവിധാനം ചെയ്യുന്ന ബോലെ ചൂടിയയാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള ഒരു സിനിമ. അതേസമയം 2020 മുതല്‍ ഏപ്രില്‍ 2021 വരെ സങ്കീന്, ജോഗിര സാ രാ രാ എന്നീ രണ്ട് ചിത്രങ്ങള്‍ സിദ്ദിഖി പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ ബോലെ ചൂടിയയുടെ പ്രധാന ഭാഗങ്ങളുടെയും ഷൂട്ടിങ്ങ് പൂര്‍ത്തിയായിട്ടുണ്ട്. അതിന് പുറമെ ഏഴ് പരസ്യ ചിത്രങ്ങളും താരം ഷൂട്ട് ചെയ്തു. ഈ വര്‍ഷത്തേക്ക് വേണ്ട ജോലി താന്‍ ചെയ്തു കഴിഞ്ഞു. അതിനാല്‍ ഒരു വര്‍ഷം സിനിമ ചെയ്യാതിരിക്കുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നും സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...