Connect with us

‘ഒരു അഡാർ ലൗ’ന് ഇത്രയേറെ ആരാധകരോ? ; അഞ്ച് കോടി കാഴ്‍ചക്കാരും 10 ലക്ഷം ലൈക്‌സുമായി ഒമർ ലുലു ചിത്രം; വൻ തരംഗമായി അഡാർ ലൗ ഹിന്ദി പതിപ്പ്!

Malayalam

‘ഒരു അഡാർ ലൗ’ന് ഇത്രയേറെ ആരാധകരോ? ; അഞ്ച് കോടി കാഴ്‍ചക്കാരും 10 ലക്ഷം ലൈക്‌സുമായി ഒമർ ലുലു ചിത്രം; വൻ തരംഗമായി അഡാർ ലൗ ഹിന്ദി പതിപ്പ്!

‘ഒരു അഡാർ ലൗ’ന് ഇത്രയേറെ ആരാധകരോ? ; അഞ്ച് കോടി കാഴ്‍ചക്കാരും 10 ലക്ഷം ലൈക്‌സുമായി ഒമർ ലുലു ചിത്രം; വൻ തരംഗമായി അഡാർ ലൗ ഹിന്ദി പതിപ്പ്!

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങിയ ഒരു അഡാര്‍ ചിത്രമായിരുന്നു ‘ഒരു അഡാര്‍ ലവ്’. മലയാളത്തിൽ സമ്മിശ്ര കമന്റുകൾ നേടി മുന്നേറിയ ചിത്രം. അടുത്തിടെ മലയാളത്തിൽ രണ്ട് ക്ളൈമാക്സ് ഉണ്ടായതിന്റെ പേരിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഹിന്ദിയിൽ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ഉണ്ടായിരിക്കുന്നത്.

ഒരു അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ചിരിക്കുകയാണ് . ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതിനോടകം തന്നെ അഞ്ച് കോടി കാഴ്‍ചക്കാരും 10 ലക്ഷം ലൈക്‌സും സ്വന്തമാക്കി കഴിഞ്ഞു. ഏപ്രിൽ 29ന് യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മറ്റൊരു വ്യത്യസ്തമായ കാര്യം മലയാളം പതിപ്പില്‍ ആഘോഷിക്കപ്പെട്ടത് പ്രിയ വാര്യരായിരുന്നെങ്കില്‍ ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫാണ് താരം. ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നൂറിന് കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

പ്രധാന കഥാപാത്രമായ റോഷന്റെ കഥാപാത്രത്തെയും ഇടുകൈയും നീട്ടി സ്വീകരിച്ചു. എന്നാൽ, മലയാളികൾ ഏറെ ആഘോഷമാക്കിയ പ്രിയ വാര്യരുടെ കഥാപാത്രത്തിന് മോശം കമ്മെന്റുകളാണ് ഉണ്ടായിരിക്കുന്നത്. പ്രിയ വാര്യരുടെ കഥാപാത്രം അനാവശ്യമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലത്തില്‍ പ്രിയ വാര്യരുടെ കഥാപാത്രത്തിന് പ്രധാന്യമില്ലെന്നും പബ്ലിസിറ്റി പരിഗണിച്ചാണ് അങ്ങനെ ഒരു കഥാപാത്രത്തെ കൂട്ടിച്ചേര്‍ത്തതെന്നുമാണ് കമന്റ് ബോക്‌സിലെ പ്രതികരണങ്ങള്‍. ചിത്രത്തിലെ രണ്ടാമത്തെ ക്ലൈമാക്‌സോടെ പ്രിയ വാര്യരുടെ കഥാപാത്രത്തിന്റെ പ്രധാന്യം തീര്‍ത്തും ഇല്ലാതാവുകയാണെന്നും കമന്റുകളുണ്ട്.

അഡാര്‍ ലൗവ്വിന്റെ മലയാളം പതിപ്പ് പുറത്തുവരുന്നതിന് മുന്‍പ് പുറത്തുവിട്ട രണ്ട് ഗാനങ്ങളിലൂടെ മലയാളത്തിന് പുറത്തുവരെ പ്രിയ വാര്യര്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് ചിത്രം വലിയ പ്രതീക്ഷയോടെയായിരുന്നു മലയാളത്തില്‍ പുറത്തെത്തിയത്. ചിത്രത്തിന് പിന്നാലെ ബോളിവുഡിലേക്കും പ്രിയ വാര്യര്‍ ചുവടുവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തെത്തിയത്.

about oru adar love

More in Malayalam

Trending