Malayalam
ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന്‍ തന്ന ആ 300 രൂപ ഇപ്പോഴും പേഴ്‌സില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്; ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ലെന്ന് പ്രിയ മണി
ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന്‍ തന്ന ആ 300 രൂപ ഇപ്പോഴും പേഴ്‌സില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്; ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ലെന്ന് പ്രിയ മണി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രപേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പ്രിയ മണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാനോടൊപ്പം ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രിയാമണി.
ചെന്നൈ എക്‌സ്പ്രസിന്റെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന്‍ തന്ന 300 രൂപ ഇന്നും പേഴ്‌സില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നാണ് പ്രിയാമണി പറയുന്നത്. ‘ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ തന്റെ നേട്ടത്തിന്റെ അഹന്തയൊന്നും അദ്ദേഹത്തില്‍ ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു.
മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്‌സിലുണ്ട്’ എന്നും പ്രിയ മണി പറയുന്നു.
നിലവില്‍ പ്രിയാമണി അഭിനയിച്ച ഫാമിലി മാന്‍ സീസണ്‍ 2 മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലാണ് സീരീസ് റിലീസ് ചെയ്തത്. മനോജ് ബാജ്പേയി, സാമന്ത അകിനേനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അതേസമയം കഴിഞ്ഞ ദിവസം താന്‍ ബോഡി ഷെയിമിംഗിന് ഇരയാകാറുണ്ടെന്ന് പ്രിയ മണി പറഞ്ഞിരുന്നു.
‘എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍. ‘നിങ്ങള്‍ തടിച്ചിരിക്കുന്നു’ എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. ‘തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം’ എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഇവര്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. അതുകൊണ്ടെന്നാണ് കുഴപ്പം. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും. എന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും. നിങ്ങള്‍ കറുത്തിരിക്കുന്നു. കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ’ എന്നാണ് പ്രിയ മണി പറഞ്ഞത്.