
Malayalam
തോർത്തുടുത്ത് ഡാൻസ് ചെയ്ത അമൃതയ്ക്കും ആതിരയ്ക്കും കിട്ടിയ കമെന്റ് ; വിട്ടുകൊടുക്കാതെ അടിപൊളി മറുപടിയുമായി താരങ്ങളും !
തോർത്തുടുത്ത് ഡാൻസ് ചെയ്ത അമൃതയ്ക്കും ആതിരയ്ക്കും കിട്ടിയ കമെന്റ് ; വിട്ടുകൊടുക്കാതെ അടിപൊളി മറുപടിയുമായി താരങ്ങളും !

കുടുംബവിളക്ക് പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിമാരാണ് ആതിര മാധവും, അമൃത നായരും. പരമ്പരയിലെ സുഹൃത് ബന്ധം ഇരുവരും ജീവിതത്തിലും നിലനിർത്തുന്നുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിലും സജീവ വ്യക്തിത്വങ്ങൾ തന്നെയാണ്. മിക്കപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഒപ്പം കുടുംബവിളക്ക് ലൊക്കേഷനിൽ നിന്നുള്ള കാണാകാഴ്ചകളും ഇരുവരും പങ്കിടാറുണ്ട്. കഴിഞ്ഞദിവസം ആതിര മാധവ്, നടി ഡയാനക്ക് ഒപ്പം മനോഹരമായ നൃത്തച്ചുവടുകൾ പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
കുടുക്ക് സിനിമയിലെ ആരാന്റെ കണ്ടത്തിൽ, എന്ന ഗാനത്തിനാണു മനോഹര ചുവടുകളുമായി രണ്ടുപേരും എത്തിയത്. എന്നാൽ ഇരുവരുടെയും വേഷത്തിനു എതിരെ മോശമായ കമന്റുകൾ ചിലർ നൽകിയിരുന്നു . “ആ തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും’ എന്നായിരുന്നു വൈറൽ കമന്റ്. ഇതിനു ആതിരയും നടി അമൃതയും നൽകിയ കിടിലൻ മറുപടിയ്ക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത് .
“അയ്യോ സഹോദര, തോര്‍ത്ത് മാറ്റി കാണിക്കാന്‍ അമ്മയോട് പറഞ്ഞാല്‍ മതി. നിങ്ങളുടെ വീട്ടിലെ ആല്ക്കാര് കളിക്കുന്ന കളി അല്ല ഇതെന്നും ആയിരുന്നു ആതിരയുടെ മറുപടി. അതിനൊപ്പം ടിപ്പിക്കല്‍ ഞരമ്പ്, പിറ്റി എന്നീ ഹാഷ് ടാഗുകളും ആതിര ചേർത്തിട്ടുണ്ട് . . ഇതിനു പിന്നാലെയാണ് അമൃതയും മാസ് മറുപടി എത്തിയത്.
“റംഷാദ് ഇക്ക, ചേട്ടന്റെ വീട്ടില്‍ ഉള്ളവര്‍ കളിക്കുന്നത് പോലെ ബാക്കി ഉള്ളവര്‍ക്കും പറ്റുമോ” എന്നായിരുന്നു അമൃത ചോദിച്ചത്. നമ്മുടെ ചേട്ടന്മാരുടെ ഒരു കാര്യം എന്ന് പറഞ്ഞുകൊണ്ടാണ് അമൃത രംഗത്ത് വന്നത്. ചേട്ടന്റെ ഒരു കണ്ടുപിടിത്തം എന്നും അമൃത മറുപടി നൽകിയിരുന്നു.
മിനി സ്ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ഇപ്പോൾ സീരിയൽ പ്രേമികളുടെ നിറഞ്ഞ കൈയ്യടി വാങ്ങുന്ന താരമാണ് അമൃത നായർ. ഡോക്ടർ അനന്യ എന്ന കഥാപാത്രമായിട്ടാണ് ആതിര പരമ്പരയിൽ നിറയുന്നത്.
about athira madhav
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...