മലയാളി റാപ്പർ ഹിരൺദാസ് മുരളി എന്ന വേടനെതിരെ മീ ടൂ ആരോപണം ഉയർന്നിരുന്നു. സംവിധായകൻ മുഹ്സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന സംഗീത ആൽബത്തിന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കെയായിരുന്നു വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നത്.
സംഭവം വിവാദമായതോടെ വേടൻ മാപ്പ് പറഞ്ഞുകൊണ്ടുള്ളൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നടി പാർവതി തിരുവോത്ത് ഉൾപ്പടെ നിരവധി പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ നടിയ്ക്ക് നേരെ ചോദ്യം ഉയർത്തിയിരിക്കുകയാണ് രേവതി സമ്പത്ത്.
പാർവതിയുടെ പ്രവർത്തി തീർത്തും നിരാശ ജനകമാണ്. വേടൻ ഒരു ക്രിമിനലാണ്, അത് നിങ്ങൾ മറന്നു പോകുന്നു. ഇതാണോ നടിയുടെ രാഷ്ട്രീയമെന്ന രേവതി സമ്പത്ത് ചോദിക്കുന്നു. പാർവതി ചെയ്ത ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ് എന്നും രേവതി സമ്പത്ത് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രേവതിയുടെ പ്രതികരണം.
രേവതി സമ്പത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം :
വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവർത്തിയാണ് ഹിരൺദാസ് മുരളി /വേടന്റെ പ്രഹസന മാപ്പ് പറച്ചിൽ പോസ്റ്റിൽ കണ്ട പാർവതിയുടെ ലൈക്ക്. പാർവതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു, അവരൊക്കെയും ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്.ഹിരൺദാസ് മുരളി /വേടൻ ഒരു ക്രിമിനൽ ആണ്. എന്ത്കൊണ്ട് ഇവരൊക്കെ അത് മറന്നുപോകുന്നു.
അതോ, ചിലയിടങ്ങളിൽ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ?സമത്വത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന പാർവതി ഈ വിഷയത്തിൽ കാണിച്ച അസമത്വം പരിശോധിക്കണം.സെക്ഷ്വൽ അബ്യൂസ്സ് കാറ്റഗറിസ് ചെയ്യാൻ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്.
ഒരു മനുഷ്യൻ എന്ന നിലയിൽ വേടന്റെ മാപ്പ് പ്രഹസനത്തെ തോളിൽ കയറ്റി വെക്കുന്നതിൽ നിന്നും മാറി നിൽക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്.ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കിൽ നീതിയുടെ തിരിച്ചുള്ള അൺലൈക്കുകൾ മാത്രമേ കാണാനാകുള്ളൂ. ഇത് തെറ്റ്.
കഴിഞ്ഞ ദിവസമാണ് വേടൻ മാപ്പപേക്ഷിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. തന്റെ പെരുമാറ്റത്തില്‍ നിന്ന് സ്ത്രീകളോട് സംഭവിച്ച പിഴവുകളില്‍ ഖേദിക്കുന്നു. എല്ലാ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുകയും അതിന് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വേടന് പറയുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...