
Malayalam
അഭിനയം എന്റെ ജീവനാണ്! മരണം വരെ അഭിനയ രംഗത്തു നിന്നും മാറി നിൽക്കില്ല, സൂരജിന്റെ ആ വാക്കുകൾ! പ്രതീക്ഷയോടെ ആരാധകർ
അഭിനയം എന്റെ ജീവനാണ്! മരണം വരെ അഭിനയ രംഗത്തു നിന്നും മാറി നിൽക്കില്ല, സൂരജിന്റെ ആ വാക്കുകൾ! പ്രതീക്ഷയോടെ ആരാധകർ

പാടാത്ത പൈങ്കിളിയില് നായകനായി അഭിനയിച്ചതോടെയായിരുന്നു സൂരജിന്റെ ജീവിതം തന്നെ മാറി മറിഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയനായകനായി മാറുകയായിരുന്നു താരം
പരമ്പര വിജയകരമായി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായി സൂരജ് മാറുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയത്.
ഇപ്പോൾ ഇതാ തനിക്ക് ലഭിക്കുന്ന സ്നേഹ സന്ദേശങ്ങള്‍ പങ്കുവെച്ചത്തെിയിരിക്കുകയാണ് സൂരജ്.
ദേവേ, മോന് തിരിച്ച് തന്നെ വരണം. എന്റെയൊരു കൊച്ചുമോനെപ്പോലെയാണ് ഞാന്‍ മോനെ വിചാരിക്കുന്നത്. ഇപ്പോള്‍ എനിക്ക് ആ സീരിയല്‍ കാണാന്‍ പോലും ഇഷ്ടമില്ല. മോനെന്നാണ് തിരിച്ചുവരുന്നത്. എനിക്ക് മോനെ കാണാനാണ് കൊതിയെന്നുമായിരുന്നു ഒരു അമ്മൂമ്മ പറഞ്ഞത്. അമ്മൂമ്മമാരും അമ്മമാരുമെല്ലാം സൂരജിനോട് തിരിച്ചുവരാനായി ആവശ്യപ്പെട്ടിരുന്നു.
എന്റെ സ്ഥാനം ഹൃദയത്തിലാണ് എന്നതിന്റെ മറ്റൊരു തെളിവാണിത് ഈ അമ്മയുടെ വാക്കുകൾ. അഭിനയം എന്റെ ജീവനാണ്. ആ ഞാൻ എന്റെ മരണം വരെ അഭിനയ രംഗത്തു നിന്നും മാറി നിൽക്കില്ല. ഇതുപോലുള്ള ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ മതി എനിക്ക് വിജയിക്കാനുള്ള പ്രചോദനമെന്ന ക്യാപ്ഷനോടെയായിരുന്നു സൂരജ് വീഡിയോ പോസ്റ്റ് ചെയ്തത്.
സൂരജിന്റെ സ്ഥാനത്ത് വേറെ ആര് വന്നാലും ഞങ്ങൾ അംഗീകരിക്കില്ല. ഏട്ടന് പകരം ആവില്ല അത്. ഏട്ടൻ തുടങ്ങിവച്ച പാടാത്ത പൈങ്കിളി ഏട്ടൻ തന്നെ അവസാനം വരെ കൊണ്ട് പോകണം. ഇത് ഞങ്ങളുടെ അഭ്യർത്ഥനയാണെന്നുമായിരുന്നു ഒരു ആരാധിക കുറിച്ചത്.
ഈ മോൻ്റെ മുഖം കാണുമ്പോൾ എൻ്റെ എല്ലാ വിഷമവും അതുപോലെ എൻ്റെ അസുഖവും കുറയും. ഞാൻ രണ്ടു മാസം ആയി സീരിയൽ കണ്ടിട്ട് . ഈ മോനെ മരിക്കുന്നതിന് മുമ്പ് ഒരു പ്രാവശ്യം നേരിൽ കാണണം എന്ന് അതിയായ മോഹം ഉണ്ട് നടക്കാതെ പോയാൽ അത് എൻ്റെ വിധിയെന്നായിരുന്നു മറ്റൊരു അമ്മയുടെ കമന്റ്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...