ചിലർ അവസരങ്ങൾ മുതലാക്കുന്നു; സഹായിക്കാൻ പോയി ചതിപറ്റിയ കഥ പറഞ്ഞ് ഒമര്‍ ലുലു
Published on

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ അവശ്യവസ്തുക്കള്‍ ഇല്ലാത്ത ധാരാളം കുട്ടികളുണ്ട്. ഇവരെ സഹായിക്കാൻ സോഷ്യല്‍ മീഡിയ ചാലഞ്ചുകളും നടത്തിവരുന്നുണ്ട്. എന്നാല്‍ ചിലര്‍ ഈ അവസരം മുതലെടുക്കുന്നുവെന്ന് സംവിധായകൻ ഒമര്‍ ലുലു പറയുന്നു. ഫിക്കറ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്
ഒമര്‍ലുലുവിന്റെ പോസ്റ്റില്‍ ഇങ്ങനെ
ഒരാള്‍ സഹായമഭ്യര്‍ത്ഥിക്കുകയും ഒമര്‍ ലുലു അതിനു തയ്യാറാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുഹൃത്ത് റിയാസ് കില്‍ട്ടന്റെ പിന്തുണയോടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ നല്കുവാന് തീരുമാനിച്ചു.
എന്നാല്‍ പിന്നീട് മലയാളി ക്ലബ്ബ് ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്റെ സമയോചിതമായ ഇടപെടലിലൂടെ സത്യാവസ്ഥ തിരിച്ചറിയുകയായിരുന്നു. അര്‍ഹതയില്ലാത്ത ഒരാളാണ് സഹായമഭ്യര്‍ത്ഥിച്ചതെന്ന് ഒമര്‍ലുലു തിരിച്ചറിയുവാനിടയായി. പിന്നീട് അര്‍ഹതയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഒമര്‍ലുലു മൊബൈല്‍ ഫോണും സ്വീറ്റ്സും എത്തിച്ചു നല്കി.
ഇത്രയധികം മോശം സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ ഈ വിധത്തിലുള്ള ചതികള്‍ ചെയ്യരുതെന്നും അത് പിന്നീട് ആവശ്യമുള്ളവര്‍ക്കുപോലും സഹായം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കുമെന്നും ഒമര്‍ ലുലു അഭിപ്രായപ്പെട്ടു. ഒമര്‍ ലുലുവിന്റെ പോസ്റ്റില്‍ സിനിമ നിര്‍ത്തി ചാരിറ്റി പ്രവര്‍ത്തനം നടത്തിക്കൂടേ എന്ന ഒരാളുടെ ചോദ്യത്തിനു മറുപടിയായി ആണ്, ‘സിനിമ എന്റെ വരുമാനമാര്‍ഗ്ഗമാണ്. ചാരിറ്റി എന്റെ വരുമാനമാര്‍ഗ്ഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ല’ എന്ന് ഒമര്‍ ലുലു അഭിപ്രായപ്പെട്ടത്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...