ഒരു അഡാർ ലൗ – സംവിധായകനും നിർമാതാവും തെറ്റിപ്പിരിയാൻ കാരണം പണവും പ്രിയ വാര്യരും – സംവിധായകൻ പറയുന്നത് കേൾക്കു ….EXCLUSIVE INTERVIEW !!!
Published on

By
ഒരു അഡാർ ലൗ – സംവിധായകനും നിർമാതാവും തെറ്റിപ്പിരിയാൻ കാരണം പണവും പ്രിയ വാര്യരും – സംവിധായകൻ പറയുന്നത് കേൾക്കു ….EXCLUSIVE INTERVIEW !!!
മലയാള സിനിമയിൽ റിലീസിന് മുൻപ് ചരിത്രം രചിച്ച സിനിമയാണ് ഒരു അഡാർ ലൗ . ഒറ്റ രാത്രികൊണ്ട് സെക്കൻഡുകൾ മാത്രമുള്ള പ്രിയ വാര്യരുടെ കണ്ണിറുക്കലിലൂടെയാണ് ചിത്രം ലോക ശ്രദ്ധ നേടിയത്. പിന്നീടങ്ങോട്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുകയാണ് , ചിത്രത്തിന്റെ റിലീസിനായി. എന്നാൽ അപ്രതീക്ഷിതമായാണ് 30 ലക്ഷം രൂപ തന്നില് നിന്നും കൈപ്പറ്റിയിട്ടും സിനിമയുടെ ചിത്രീകരണം പൂര്ത്തിയാക്കാന് സംവിധായകന് ഒമർ ലുലു തയ്യാറായിട്ടില്ലെന്നു പരാതിയുമായി പ്രൊഡ്യൂസർ ഔസേപ്പച്ചൻ രംഗത്തെത്തിയത് . പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ അദ്ദേഹം പരാതിയും നൽകി. സംഭവത്തിൽ തനിക്ക് പറയാനുള്ളത് മെട്രോമാറ്റിനിയോട് സംവിധായകൻ ഒമർ ലുലു പങ്കു വയ്ക്കുന്നു .
ലോകം മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് ഒരു അഡാർ ലൗ . എന്നാൽ ചിത്രീകരണം തുടരുന്നില്ലന്ന ആരോപണവുമായി താങ്കൾക്കെതിരെ നിർമാതാവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ് . എന്താണ് ഇതിനുള്ള കാരണം ?
സിനിമ ഇപ്പോൾ ഒരു പ്രശ്നത്തിലാണ്. നിർമാതാവ് ഔസേപ്പച്ചൻ എനിക്കെതിരെ അസോസിയേഷനിൽ ഒരു പരാതി നൽകിയിരിക്കുകയാണ്. ആദ്യ ചർച്ച 22 നു കഴിഞ്ഞു .അടുത്തത് ജൂലൈ 15 നാണ് . ചിത്രീകരണം തല്കാലം ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്. പ്രിയ വാര്യരുടെ പ്രാധാന്യമാണ് പ്രധാന പ്രശ്നം . ബഡ്ജറ്റും കാരണമാണ്.
ബഡ്ജറ്റ് കൂടിയത് പ്രശ്നമായി ..
സിനിമ ഇത്രയധികം ഹിറ്റായതോടെ ബഡ്ജറ്റ് കൂട്ടി നല്ല ക്വാളിറ്റിയിൽ ചിത്രം എടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതൊക്കെ മുൻപ് തന്നെ പറഞ്ഞിരുന്നതാണ്. അതുപോലെ സിനിമയുടെ പ്രോഫിറ്റ് ഷെയറിനെ ചൊല്ലിയുള്ള തർക്കമാണ് ,മറ്റൊന്ന്. മുൻപ് തരാമെന്നു പറഞ്ഞിരുന്ന ഷെയർ ഇപ്പോൾ തരില്ലെന്നാണ് ഔസേപ്പച്ചൻ ഇപ്പോൾ പറയുന്നത്. പ്രൊഡ്യൂസർ അസോസിയേഷൻ പറയുന്നത് പ്രോഫിറ് ഷെയർ എന്ന സംവിധാനം ഇപ്പോൾ നിലവിലില്ലെന്നും അല്ലെങ്കിൽ എഗ്രിമെന്റ് വൈക്കണമായിരുന്നു എന്നുമാണ്. ബാക്കി കാര്യങ്ങൾ അടുത്ത മീറ്റിംഗിന് ശേഷം തീരുമാനിക്കും.
പ്രിയ വാര്യരുടെ പ്രാധാന്യം
സിനിമ തുടങ്ങിയ സമയത്ത് പ്രിയ വാര്യർ നായികയുടെ കൂട്ടുകാരിയായാണ് എത്തിയത്. പാട്ട് വൈറലാകും മുൻപ് പ്രിയയും റോഷനും നന്നായി ചെയ്യുന്നത് കണ്ടപ്പോൾ ആദ്യ ഷെഡ്യൂളിന് മുൻപ് തന്നെ ഇരുവർക്കും കുറച്ചും കൂടി പ്രാധാന്യം കൊടുത്തു. വൈറലായപ്പോളും അങ്ങനെയാണ് ചിന്തിച്ചത്. എന്നാൽ പ്രിയ വാര്യർക്ക് മാത്രം പ്രാധാന്യം കൊടുക്കണമെന്ന ആവശ്യം വന്നപ്പോൾ ഞാനത് പറ്റില്ലെന്ന് തീർത്തു പറഞ്ഞു.
നായികക്കല്ല .കഥക്കാണ് മുൻതൂക്കം
സിനിമയിലെ താരങ്ങൾക്കല്ല, കഥക്കാണ് പ്രാധാന്യമെന്നു ചിന്തിക്കുന്നയാളാണ് ഞാൻ. രജനികാന്ത് അഭിനയിച്ച സിനിമയാണെങ്കിലും നല്ല കഥയാണെങ്കിലേ അത് വിജയിക്കു .കഥക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ് . അത്കൊണ്ട് സിനിമയുടെ ഷൂട്ടിങ് തത്കാലം നിർത്തി വച്ചിരിക്കുകയാണ്.
director omar lulu about issue with ouseppachan valakuzhy
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...