Connect with us

രണ്ടാമൂഴത്തിന് വേണ്ടി പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ 1000 ഏക്കറില്‍ ബ്രഹ്മാണ്ഡ സെറ്റൊരുങ്ങുന്നു.

Malayalam Breaking News

ഇതിഹാസങ്ങളുടെ ഇതിഹാസമായ മഹാഭാരതത്തില്‍ നിന്നും ‘ഭീമന്‍ ‘എന്ന ഉഗ്രപ്രതാപിയായ കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് എം .ടി .വാസുദേവന്‍ നായര്‍ -മോഹന്‍ലാല്‍ കൂട്ട് കെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ‘രണ്ടാമൂഴം’ മലയാളസിനിമയുടെ ഐതിഹാസിക ചിത്രമെന്ന ഖ്യാതിയിലാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമായ രണ്ടാമൂഴത്തിന്‍റെ സ്ക്രിപ്റ്റ് മൂന്നര മാസം കൊണ്ടാണ് എം .ടി.വാസുദേവന്‍ നായര്‍ എഴുതിതീര്‍ത്തിരിക്കുന്നത്.

കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചിക്തസയില്‍ കഴിയുന്ന എം .ടി .വാസുദേവന്‍ നായര്‍ ടൈപ്പ് ചെയ്ത് ബൈന്റ് ചെയ്ത രണ്ടാമൂഴത്തിന്‍റെ ഫുള്‍സ്ക്രിപ്റ്റാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഏല്‍പ്പിച്ചിരിക്കുന്നത്.എം.ടി.യുടെ കാലില്‍ വീണ് നമസ്കരിച്ച് സ്ക്രിപ്റ്റ് ഏറ്റുവാങ്ങിയ ശ്രീകുമാര്‍ മേനോന്‍ തന്‍റെ വീട്ടിലെ പൂജാമുറിയിലാണ് രണ്ടാമൂഴത്തിന്‍റെ സ്ക്രിപ്റ്റ് സൂക്ഷിച്ചിരിക്കുന്നത്.

The Mahabharata Randamoozham stills photos

പ്രീപ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാമൂഴത്തിന് വേണ്ടി പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ 1000 ഏക്കറിലാണ് ബ്രമ്മാണ്ഡ സെറ്റൊരുങ്ങുന്നത്. 2018അവസാനം ഷൂട്ടിംഗ് തുടങ്ങുന്ന രണ്ടാമൂഴം 1000കോടി ചിലവിട്ട് ബി.ആര്‍ .ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്.

written by ashiq rock

Enormous set in 1000 acre for randamoozham movie

Continue Reading
You may also like...

More in Malayalam Breaking News

Trending