
News
കോവിഡ് പ്രതിസന്ധി; ആരാധക കൂട്ടായ്മയിലെ 250 പേര്‍ക്ക് ധനസഹായവുമായി നടന് സൂര്യ
കോവിഡ് പ്രതിസന്ധി; ആരാധക കൂട്ടായ്മയിലെ 250 പേര്‍ക്ക് ധനസഹായവുമായി നടന് സൂര്യ

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പ്രതികൂലാവസ്ഥ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്. ഇപ്പോഴിതാ പ്രതിസന്ധിയിലായ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടന് സൂര്യ. ആരാധക കൂട്ടായ്മയിലെ 250 പേര്‍ക്കാണ് 5,000 രൂപ ധനസഹായം സൂര്യ നല്‍കിയിരിക്കുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് താരം പണം അയക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ മഹാമാരിക്കെതിരെ പോരാടാനായി സൂര്യയും കാര്‍ത്തിയും തമിഴ്നാട് സര്‍ക്കാറിന് ഒരു കോടി രൂപ ധനസഹായം നല്‍കിയിരുന്നു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്. ഇതു കൂടാതെ സൂര്യ വിദ്യര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായും, കാര്‍ത്തി കര്‍ഷകരെ സഹായിക്കാനും ധനസഹായം നല്‍കിയിരുന്നു.
അതേസമയം, സുധ കൊങ്കര ഒരുക്കിയ സൂരരൈ പോട്ര് ആയിരുന്നു സൂര്യയുടെയതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഏറെ പ്രേക്ഷക പ്രീതി നേടാന്‍ ഈ ചിത്രത്തിനായി. സൂര്യയുടെ കരിയിറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. പാണ്ഡ്യരാജിനൊപ്പം കരിയറിലെ നാല്‍പ്പതാമത് സിനിമയ്ക്കുള്ള തയാറെടുപ്പിലാണ് താരം. ഇതിന് ശേഷം ടി.ജെ ജ്ഞാനവേലിന്റെ ചിത്രമാകും സൂര്യ ചെയ്യുക.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...